“പിഴവുകൾക്ക് വില കൊടുക്കേണ്ടി വന്നു, വിജയത്തിന്റെ ക്രെഡിറ്റ്‌ ഹൈദരാബാദ് ബോളർമാർക്ക് “- സഞ്ജു സാംസൺ..

0597f463 a52f 4585 89cb 6d02a76b0c59

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ആവേശ വിജയമാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 201 എന്ന സ്കോർ സ്വന്തമാക്കുകയുണ്ടായി. ഹെഡിന്റെയും നിതീഷ് റെഡിയുടെയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയാണ് ഹൈദരാബാദിനെ ഇത്ര മികച്ച സ്കോറിൽ എത്തിച്ചത്.

മറുപടി ബാറ്റിംഗിൽ യുവതാരങ്ങളായ ജയസ്വാളും പരാഗും അർത്ഥസെഞ്ച്വറികൾ നെടിയതോടെ രാജസ്ഥാൻ മികച്ച നിലയിലെത്തിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ഹൈദരാബാദ് ബോളർമാർ മികവ് പുലർത്തിയതോടെ രാജസ്ഥാൻ പരാജയം നേരിട്ടു. മത്സരത്തിലെ പരാജയത്തെ പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

ഹൈദരാബാദിന്റെ ബോളർമാർക്ക് അവരുടെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് നൽകിയാണ് സഞ്ജു സാംസൺ സംസാരിച്ചത്. ഹൈദരാബാദ് ബോളർമാർ മത്സരത്തിൽ തിരിച്ചുവന്ന് പോരാടിയ രീതി അഭിനന്ദനാർഹമാണ് എന്ന് സഞ്ജു പറഞ്ഞു. മാത്രമല്ല ഐപിഎല്ലിൽ ചെറിയ പിഴവുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും സഞ്ജു പറയുകയുണ്ടായി. രാജസ്ഥാനായി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജയസ്വാൾ, പരാഗ് എന്നീ ബാറ്റർമാരെ അഭിനന്ദിച്ചു കൊണ്ടാണ് സഞ്ജു സാംസൺ സംസാരിച്ചത്.

“ഈ സീസണിൽ വളരെ ക്ലോസായ കുറച്ചു മത്സരങ്ങൾ ഞങ്ങൾ കളിക്കുകയുണ്ടായി. കുറച്ചു മത്സരങ്ങളിൽ ഞങ്ങൾക്ക് വിജയിക്കാനും സാധിച്ചു. എന്നാൽ ഇന്ന് ഞങ്ങൾ പരാജയപ്പെട്ടു. ഹൈദരാബാദിന്റെ ബോളർമാർക്കാണ് ഞാൻ പൂർണമായ ക്രെഡിറ്റ് നൽകുന്നത്. അവിസ്മരണീയമായ രീതിയിലാണ് അവർ തിരിച്ചുവന്നു പോരാടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെറിയ തെറ്റുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും.”

Read Also -  2 തവണ ഹോപ്പ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു. സാങ്കേതിക മണ്ടത്തരമെന്ന് സിദ്ധു.

“മത്സരം അവസാനിക്കുന്നത് വരെ ആഘോഷിക്കാനേ പാടില്ല. മത്സരത്തിൽ ന്യൂ ബോളിനെതിരെ ബാറ്റ് ചെയ്യുക എന്നത് അല്പം കഠിനമായിരുന്നു. ബോൾ പഴയതായതിനു ശേഷം ബാറ്റിംഗ് അനായാസമായി മാറി. ഞങ്ങളുടെ യുവതാരങ്ങൾക്കാണ് പൂർണ്ണമായ ക്രെഡിറ്റ് നൽകുന്നത്. ജയസ്വാളും പരാഗും മികച്ച പ്രകടനം കാഴ്ചവച്ചു. ഞാനും ബട്ലറും പവർപ്ലെയിൽ തന്നെ പുറത്തായിരുന്നു. അവിടെ നിന്ന് ഞങ്ങൾക്കായി ജയസ്വാളും പരാഗും പൊരുതുകയുണ്ടായി.”- സഞ്ജു പറഞ്ഞു.

മത്സരത്തിൽ അവിസ്മരണീയ ബോളിഗ് പ്രകടനം തന്നെയായിരുന്നു ഹൈദരാബാദിന്റെ ബോളർമാരായ കമ്മിൻസും ഭുവനേശ്വർ കുമാറും അവസാന ഓവറുകളിൽ കാഴ്ചവച്ചത്. 2 ഓവറുകളിൽ 20 റൺസ് മാത്രമായിരുന്നു രാജസ്ഥാന് വിജയിക്കാൻ ആവശ്യം. എന്നാൽ 19ആം ഓവറിൽ ശക്തമായ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ കമ്മീൻസിന് സാധിച്ചു. 19ആം ഓവറിൽ കേവലം 7 റൺസ് മാത്രമാണ് കമ്മിൻസ് വഴങ്ങിയത്. അവസാന ഓവറിലും ഭുവനേശ്വർ കുമാർ വളരെ കൃത്യതയോടെ പന്തറിഞ്ഞതിനാൽ തന്നെ ഹൈദരാബാദ് വിജയത്തിൽ എത്തുകയായിരുന്നു.

Scroll to Top