“എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞാനാണ് പറഞ്ഞത്, കാരണം.”. മാക്സ്വെൽ പറയുന്നു.

maxwell six scaled

ഹൈദരാബാദിനെതിരായ ബാംഗ്ലൂരിന്റെ ഐപിഎൽ മത്സരത്തിൽ ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്വെൽ കളിച്ചിരുന്നില്ല. ബാംഗ്ലൂരിന്റെ വിശ്വസ്തനായ മാക്സ്വെല്ലിനെ ഒഴിവാക്കിയാണ് ടീം മൈതാനത്ത് ഇറങ്ങിയത്. ഇതേ സംബന്ധിച്ചുള്ള വലിയ ചർച്ചകൾ ഉയരുകയും ചെയ്തിരുന്നു.

എന്നാൽ ബാംഗ്ലൂർ ടീം മാനേജ്മെന്റിനോട്, തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് താൻ തന്നെ ആവശ്യപ്പെട്ടതാണ് എന്ന് പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാക്സ്വെൽ ഇപ്പോൾ. ഈ ഐപിഎല്ലിൽ മോശം ഫോമിലാണ് മാക്സ്വെൽ കളിക്കുന്നത്. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് കേവലം 32 റൺസ് മാത്രമാണ് മാക്സ്വെല്ലിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ താൻ സ്വയമേ മാറിനിൽക്കുകയായിരുന്നു എന്ന് മാക്സ്വെൽ പറയുന്നു.

മാനസികപരമായും ശാരീരികപരമായും തനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് മാക്സ്വെൽ പറയുന്നു. അതിനാൽതന്നെ വീണ്ടും ഇത്തരത്തിൽ പിഴവുകൾ ആവർത്തിച്ച് ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ തയ്യാറല്ല എന്നും മാക്സ്വെൽ കൂട്ടിച്ചേർത്തു. മുൻപും താൻ ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് മാക്സ്വെൽ പറയുന്നു.

നിലവിൽ വളരെ മോശം സാഹചര്യത്തിലാണ് ഉള്ളതെന്നും, അതിനാൽ തന്നെ മറ്റൊരു താരത്തെ തനിക്ക് പകരം ടീമിൽ പരീക്ഷിക്കണമെന്നും ബാംഗ്ലൂർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി മാക്സ്വെൽ ചൂണ്ടിക്കാട്ടി.

“എന്നെ സംബന്ധിച്ച്, വ്യക്തിപരമായി, ഇതൊരു വളരെ അനായാസപരമായ തീരുമാനമായിരുന്നു. ഞാൻ അവസാന മത്സരത്തിന് ശേഷം ഫാഫ് ഡുപ്ലസിസിന്റെയും പരിശീലകരുടെയും അടുത്ത് ചെന്നിരുന്നു. ശേഷം എനിക്ക് പകരം മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുൻപിലേക്ക് വെച്ചു.

See also  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് ഹര്‍ദ്ദിക്ക് പാണ്ട്യ

കഴിഞ്ഞ സമയങ്ങളിൽ ഞാൻ ഇതേ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഇത്തരത്തിൽ മോശം പ്രകടനങ്ങൾ മൈതാനത്ത് ആവർത്തിക്കുന്നതിലൂടെ കൂടുതൽ സമ്മർദ്ദങ്ങളാണ് ഉണ്ടാവുന്നത്.”- മാക്സ്വെൽ പറഞ്ഞു.

“എന്നെ സംബന്ധിച്ച് ഇപ്പോൾ മാനസികപരമായും ശാരീരിക പരമായും ഒരു ഇടവേള ആവശ്യമാണ്. അതിനു പറ്റിയ സമയമാണ് ഇപ്പോൾ എന്ന് ഞാൻ കരുതുന്നു. ഇതിലൂടെ എനിക്ക് എന്റെ ശരീരം തിരികെ കൊണ്ടുവരണം. ടൂർണമെന്റിൽ എനിക്ക് ഇനിയും ടീമിൽ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ കൃത്യമായ ശാരീരികാവസ്ഥയും മാനസികാവസ്ഥയും വെച്ച് തിരിച്ചുവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്തരത്തിൽ മാത്രമേ എനിക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കു.”

“ഇപ്പോൾ ബാംഗ്ലൂർ ടീമിൽ പവർപ്ലേയ്ക്ക് ശേഷം ഒരു വലിയ സ്കോറിംഗ് പ്രശ്നം നിലനിൽക്കുകയാണ്. കഴിഞ്ഞ കുറച്ച് സീസണുകളായി എന്റെ ശക്തി ആ സമയത്തെ മികച്ച പ്രകടനങ്ങൾ ആയിരുന്നു. പക്ഷേ ഇത്തവണ ബാറ്റിംഗിൽ പോസിറ്റീവായ രീതിയിൽ സംഭാവനകൾ നൽകാൻ എനിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ പോയിന്റ്സ് ടേബിളിൽ ഇത്തരത്തിൽ താഴേക്ക് പോയതും. അതിനാൽ തന്നെ മറ്റൊരു താരത്തിന് ഒരു അവസരം നൽകാനുള്ള സമയമായി എന്നാണ് ഞാൻ കരുതുന്നത്.”- മാക്സ്വെൽ കൂട്ടിച്ചേർക്കുന്നു..

Scroll to Top