Akhil G

റിസ്വാന്റെയും ശതാബിന്റെയും ഓഫ്‌ സ്റ്റമ്പ്‌ പിഴുത് ബുമ്ര.. സ്വപ്ന സ്പെല്ലിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ..

പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബോളർമാർ. പാകിസ്ഥാൻ മധ്യനിരയെ തുരത്തി എറിഞ്ഞാണ് ഇന്ത്യൻ ബോളർമാർ മികവു പുലർത്തിയത്. പ്രധാനമായും ജസ്പ്രീറ്റ് ബുമ്രയായിരുന്നു ഇന്ത്യയുടെ സംഹാരത്തിന് നേതൃത്വം നൽകിയത്. മത്സരത്തിന്റെ മധ്യ ഓവറുകളിൽ ക്രീസിലുറച്ച മുഹമ്മദ് റിസ്വാനെയും...

ഇന്ത്യൻ ബോളർമാരുടെ പാകിസ്ഥാൻ വധം. 191ന് പാകിസ്ഥാൻ പുറത്ത്.

ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശക്തമായ ഒരു ബോളിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നിര. പാക്കിസ്ഥാനെ തങ്ങളുടെ ഇന്നിങ്സിൽ കേവലം 191 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മത്സരത്തിൽ മികവുപുലർത്തിയത്. ശക്തമായ നിലയിൽ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനെ മധ്യ ഓവറുകളിൽ ഇന്ത്യയുടെ ബോളർമാർ...

‘നിനക്ക് ഡെങ്കിപ്പനിയല്ലേ, ഞാൻ അന്ന് കളിച്ചത് ക്യാൻസർ വയ്ച്ചുകൊണ്ടാ’.. ഗില്ലിന് പ്രചോദനം നൽകി യുവരാജ്.

2023 ഏകദിന ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും കൂറ്റൻ വിജയം തന്നെ ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. ബാറ്റിങ്ങിലും ബോളിങ്ങിലും ശക്തമായ പ്രകടനം പുറത്തെടുത്തായിരുന്നു ഇന്ത്യയുടെ വിജയം. അതിനാൽ...

ഇനി സഞ്ജു ‘സാംസൺ” ഇല്ല. പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാൻ സഞ്ജു. ഇന്ത്യൻ ടീമിൽ പച്ചപിടിക്കാൻ നീക്കം.

വരാനിരിക്കുന്ന സൈദ് മുഷ്തഖ് അലി ട്രോഫിയിൽ കേരള ടീമിന്റെ നായകനായി സഞ്ജു സാംസൺ എത്തുന്നു എന്ന വാർത്ത ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ വലിയ ആവേശത്തിലാണ് കേരള ക്രിക്കറ്റ് ഫാൻസ്. ഇന്ത്യയുടെ പ്രധാന സ്ക്വാഡുകളിൽ നിന്ന് തഴയപ്പെട്ടതിനുശേഷം സഞ്ജുവിന്റെ...

“ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകാൻ രോഹിത് ഒരുപാട് സെഞ്ച്വറികൾ ത്യജിച്ചിട്ടുണ്ട്.” – ഗവാസ്കർ പറയുന്നു

അഫ്ഗാനിസ്ഥാനെതിരായ വമ്പൻ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിൽ രോഹിത് പുറത്തെടുത്ത ആക്രമണപരമായ മനോഭാവത്തെയാണ് സുനിൽ ഗവാസ്കർ പ്രശംസിച്ചത്. ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പൂജ്യനായി മടങ്ങേണ്ടി വന്ന രോഹിത് ശർമയുടെ...

രോഹിതിന്റെ സെഞ്ച്വറി ഇന്ത്യയ്ക്ക് ശുഭ സൂചന. പാകിസ്ഥാനെ ഇന്ത്യ വീഴ്ത്തുമെന്ന് സച്ചിൻ.

ഏകദിന ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ രണ്ടാം വിജയമാണ് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ പിറന്നത്. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തന്റെ 31ആം ഏകദിന സെഞ്ച്വറി...