ഇന്ത്യൻ ബോളർമാരുടെ പാകിസ്ഥാൻ വധം. 191ന് പാകിസ്ഥാൻ പുറത്ത്.

ezgif 1 426f9d2e3f

ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശക്തമായ ഒരു ബോളിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നിര. പാക്കിസ്ഥാനെ തങ്ങളുടെ ഇന്നിങ്സിൽ കേവലം 191 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മത്സരത്തിൽ മികവുപുലർത്തിയത്. ശക്തമായ നിലയിൽ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനെ മധ്യ ഓവറുകളിൽ ഇന്ത്യയുടെ ബോളർമാർ പിടിച്ചു കെട്ടുകയായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചു. പാക്കിസ്ഥാനായി നായകൻ ബാബർ ആസാമും മുഹമ്മദ് റിസ്വാനും മാത്രമാണ് ക്രീസിൽ പിടിച്ചുനിന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് പാക്കിസ്ഥാന്റെ മുൻനിര ബാറ്റർമാർ കാഴ്ചവെച്ചത്. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. പക്ഷേ മൂന്നാം വിക്കറ്റിൽ ബാബർ ആസമും(50) മുഹമ്മദ് റിസ്വാനും(49) ചേർന്ന് പാക്കിസ്ഥാനായി തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് 82 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടി ചേർത്തത്. ഇതോടെ ഇന്ത്യ അല്പം സമ്മർദ്ദത്തിൽ ആവുകയും ചെയ്തു.

Read Also -  അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.

എന്നാൽ പിന്നീട് ശക്തമായ ഒരു തിരിച്ചുവരവാണ് ഇന്ത്യ മത്സരത്തിൽ നടത്തിയത്. മുപ്പതാം ഓവറിന് ശേഷം ഇന്ത്യൻ ബോളർമാർ കൃത്യമായി ലൈൻ കണ്ടെത്തിയതോടെ പാകിസ്താന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കുൽദീപ് യാദവും, ബുമ്രയും, മുഹമ്മദ് സിറാജും, പാണ്ട്യയും കൃത്യമായി താളം കണ്ടെത്തിയതോടെ പാകിസ്താന്റെ മധ്യനിര ചെറിയ ഇടവേളയിൽ കൂടാരം കയറുകയുണ്ടായി. 155ന് 2 എന്ന ശക്തമായ നിലയിൽ നിന്ന് പാക്കിസ്ഥാൻ കേവലം 191 റൺസിന് മത്സരത്തിൽ ഓൾ ഔട്ട് ആയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

ഇന്ത്യക്കായി മത്സരത്തിൽ ബുമ്ര, സിറാജ്, പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. ഇന്ത്യൻ ബോളിങ്ങിന്റെ ശക്തി പ്രകടിപ്പിക്കുന്ന മത്സരം തന്നെയാണ് അഹമ്മദാബാദിൽ നടന്നത്. എന്തായാലും 191 എന്ന ചെറിയ സ്കോർ എത്രയും വേഗം മറികടന്ന് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കാൻ തന്നെയാണ് ഇന്ത്യൻ ബാറ്റിംഗ് നിര ശ്രമിക്കുന്നത്.

Scroll to Top