ഇനി സഞ്ജു ‘സാംസൺ” ഇല്ല. പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാൻ സഞ്ജു. ഇന്ത്യൻ ടീമിൽ പച്ചപിടിക്കാൻ നീക്കം.

sanju samson poster

വരാനിരിക്കുന്ന സൈദ് മുഷ്തഖ് അലി ട്രോഫിയിൽ കേരള ടീമിന്റെ നായകനായി സഞ്ജു സാംസൺ എത്തുന്നു എന്ന വാർത്ത ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ വലിയ ആവേശത്തിലാണ് കേരള ക്രിക്കറ്റ് ഫാൻസ്. ഇന്ത്യയുടെ പ്രധാന സ്ക്വാഡുകളിൽ നിന്ന് തഴയപ്പെട്ടതിനുശേഷം സഞ്ജുവിന്റെ ഒരു തിരിച്ചുവരവിനായാണ് ആരാധകരടക്കം കാത്തിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും. എന്നാൽ ഇതിന് മുൻപ് മറ്റൊരു കൗതുകകരമായ കാര്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സൈദ് മുഷ്തഖ് അലി ടൂർണമെന്റിനുള്ള കേരള ടീമിന്റെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ സഞ്ജുവിന്റെ പേരിൽ വന്ന മാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

സാധാരണ ഗതിയിൽ സഞ്ജു സാംസൺ എന്നാണ് സഞ്ജുവിന്റെ പേര് ലിസ്റ്റുകളിൽ വരാറുള്ളത്. അല്ലാത്തപക്ഷം സഞ്ജു വി സാംസൺ എന്നും വരാറുണ്ട്. എന്നാൽ ഇതിൽ രണ്ടിൽ നിന്നും വ്യത്യസ്തമായി മറ്റൊരു പേരാണ് സൈദ് മുസ്തഖലീ ട്രോഫിയ്ക്കുള്ള കേരള ടീമിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസൺ എന്ന പേര് ഒഴിവാക്കി വിശ്വനാഥനെ മാത്രം തന്റെ പേരിനൊപ്പം ചേർത്തിരിക്കുകയാണ് സഞ്ജു. സഞ്ജു വിശ്വനാഥൻ നായകനായുള്ള കേരള ടീം എന്ന നിലയിലാണ് ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.

Read Also -  ഈ 4 ടീമുകൾ ഇത്തവണത്തെ ലോകകപ്പിന്റെ സെമിയിലെത്തും. യുവരാജിന്റെ പ്രവചനം ഇങ്ങനെ.

സഞ്ജുവിന്റെ ഒരു ഭാഗ്യ പരീക്ഷണമാണോ ഈ പേരുമാറ്റത്തിൽ പ്രതിഫലിക്കുന്നത് എന്നാണ് ആരാധകരടക്കം ചോദിക്കുന്നത്. പല സെലബ്രേറ്റികളും തങ്ങളുടെ ഭാഗ്യം പരിശോധിക്കനായി പേരുകൾ നിരന്തരം മാറ്റാറുണ്ട്. അത്തരത്തിൽ സഞ്ജുവും പേരുമാറ്റി തന്റെ കരിയർ മാറ്റി കുറിക്കാൻ ശ്രമിക്കുകയാണോ എന്ന് ആരാധകർ ചോദിക്കുന്നു.

എന്തായാലും സഞ്ജുവിന്റെ ഈ പേരു മാറ്റത്തിനുശേഷം വലിയ ട്രോളുകളാണ് ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സഞ്ജു സാംസൺ എന്ന പേര് ഉപയോഗിച്ചിട്ട് ഇന്ത്യൻ ടീമിൽ ഗതി പിടിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ മറ്റൊരു പരീക്ഷണത്തിന് സഞ്ജു മുതിരുകയാണ് എന്ന കാഴ്ചപ്പാടിലാണ് ആരാധകർ.

കേരള ടീം പ്രഖ്യാപിച്ചപ്പോൾ നൽകിയ പേര് സഞ്ജു വിശ്വനാഥൻ എന്നാണെങ്കിലും സഞ്ജുവിന്റെ ഔദ്യോഗിക പേര് സഞ്ജു സാംസൺ എന്ന് തന്നെ തുടരാനാണ് സാധ്യത. ഔദ്യോഗികമായി സഞ്ജു തന്റെ പേരുമാറ്റാൻ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ സഞ്ജു, സഞ്ജു സാംസണായി തന്നെ തുടരും. സൈദ് മുഷ്തഖ് അലി ട്രോഫിയിൽ കേരളത്തിനായി മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ വീണ്ടും ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ഈ മലയാളി താരം.

Scroll to Top