റിസ്വാന്റെയും ശതാബിന്റെയും ഓഫ്‌ സ്റ്റമ്പ്‌ പിഴുത് ബുമ്ര.. സ്വപ്ന സ്പെല്ലിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ..

ezgif 1 866c1b16a2

പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബോളർമാർ. പാകിസ്ഥാൻ മധ്യനിരയെ തുരത്തി എറിഞ്ഞാണ് ഇന്ത്യൻ ബോളർമാർ മികവു പുലർത്തിയത്. പ്രധാനമായും ജസ്പ്രീറ്റ് ബുമ്രയായിരുന്നു ഇന്ത്യയുടെ സംഹാരത്തിന് നേതൃത്വം നൽകിയത്.

മത്സരത്തിന്റെ മധ്യ ഓവറുകളിൽ ക്രീസിലുറച്ച മുഹമ്മദ് റിസ്വാനെയും ശതാബ് ഖാനെയും ക്ലീൻ ബോൾഡാക്കിയാണ് ബൂമ്ര ഒരു സ്വപ്ന സ്പെല്ലിലൂടെ ഇന്ത്യയെ തിരികെ കൊണ്ടുവന്നത്.

മത്സരത്തിൽ പാക്കിസ്ഥാൻ ഇന്നിങ്സിലെ 34ആം ഓവറിലെ അവസാന പന്തിലായിരുന്നു ബൂമ്ര റിസ്വാനെ പുറത്താക്കിയത്. മത്സരത്തിൽ ക്രീസിലുറച്ച ശേഷം റിസ്വാൻ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് പാക്കിസ്ഥാനായി കാഴ്ചവച്ചത്. എന്നാൽ ബൂമ്രയുടെ ഒരു മികച്ച സ്ലോ ബോളിൽ റിസ്വാന്റെ കുറ്റി തെറിക്കുകയായിരുന്നു. ഗുഡ് ലെങ്തിൽ വന്ന സ്ലോ ബോൾ മനസ്സിലാക്കാൻ റിസ്വാന് സാധിച്ചില്ല. ഒരു ഓഫ് കട്ടറായി വന്ന പന്ത് റിസ്‌വാന്റെ ഉള്ളിലേക്ക് ആംഗിൾ ചെയ്തു വരികയായിരുന്നു. ശേഷം കൃത്യമായി റിസ്വാന്റെ ഓഫ് സ്റ്റമ്പിൽ പന്ത് പതിക്കുകയും ചെയ്തു. ഇതോടെ 69 പന്തുകളിൽ 49 റൺസ് നേടിയ റിസ്വാൻ പുറത്തായി.

Read Also -  പ്ലേയോഫ് സ്വപ്നം കണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പോയിന്‍റ് പട്ടികയില്‍ അഞ്ചാമത്.

ശേഷം തന്റെ അടുത്ത ഓവറിലെ രണ്ടാം പന്തിൽ ശതാബ് ഖാനെയും ബൗൾഡാക്കി ബുമ്ര അത്ഭുതം കാട്ടി. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്ത് കൃത്യമായി ആംഗിൽ ചെയ്ത് സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ശതാബ് ഖാൻ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പന്തിന്റെ ദിശ നിർണയിക്കുന്നതിൽ പരാജയപ്പെട്ടു. ഈ പന്ത് ശതാബിന്റെ ഓഫ് സ്റ്റാമ്പ് പിഴുതെറിയുകയായിരുന്നു. ശതാബ് ഖാൻ മത്സരത്തിൽ അഞ്ചു പന്തുകളിൽ 2 റൺസ് മാത്രമാണ് നേടിയത്.

എന്തായാലും ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ മത്സരത്തിൽ നടത്തിയിരിക്കുന്നത്. ഒരു സമയത്ത് പാക്കിസ്ഥാൻ സ്കോർ 350 കടക്കുമെന്നു പോലും കരുതിയിരുന്നു.മറുവശത്ത് ഇന്ത്യൻ ബോളർമാരുടെ ഒരു തിരിച്ചുവരവാണ് കാണുന്നത്. മുഹമ്മദ് സിറാജും കുൽദീപ് യാദവും ജസ്പ്രീറ്റ് ബൂമ്രയും ഇന്ത്യൻ കാണികൾക്കായി ഒരു വിരുന്നു തന്നെ അഹമ്മദാബാദിൽ ഒരുക്കുകയാണ്.

Scroll to Top