രോഹിത്തും രാഹുലും നേടിയത് ചരിത്ര നേട്ടങ്ങൾ :മുൻപ് ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ചപ്പോൾ ക്രിക്കറ്റ്‌ ആരാധകരിൽ അടക്കം വളരെ ഏറെ ചർച്ചയായി മാറിയത് ഇന്ത്യൻ ടീം ഓപ്പണിങ് സഖ്യത്തെ കുറിച്ചുള്ള ചില ആശങ്കകളാണ്. അവസാനത്തെ പല വിദേശ പരമ്പരകളിൽ അടക്കം ഇന്ത്യൻ ടീമിന് തിരിച്ചടിയായി മാറിയത് ഓപ്പണിങ് ജോഡി കാഴ്ചവെക്കുന്ന മോശം ബാറ്റിങ് പ്രകാടനമാണ്. എന്നാൽ പരമ്പരക്ക് മുൻപായി സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയ സാഹചര്യവും ഒപ്പം മറ്റൊരു പ്രധാനപ്പെട്ട ഓപ്പണിങ് ബാറ്റ്‌സ്മാനായ മായങ്ക് അഗർവാൾ പരിശീലനത്തിനിടയിലെ പരിക്ക് കാരണം ആദ്യ ടെസ്റ്റിൽ നിന്നും ഒഴിവാക്കപെട്ടതും രാഹുൽ :രോഹിത് ജോഡിയെ ഓപ്പണിങ്ങിൽ കളിപ്പിക്കാൻ കാരണമായി മാറി

പക്ഷേ ഏവരെയും അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഓപ്പണിങ്ങിൽ രോഹിത്തും രാഹുലും ചേർന്ന് ഇന്ത്യൻ ടീമിന് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സമ്മാനിച്ചത്. അൻഡേഴ്സൺ, ബ്രോഡ് എന്നിവരുടെ ബൗളിങ്ങിനെ ഇവർ രണ്ട് താരങ്ങളും അനായാസം നേരിട്ടു. ആദ്യ വിക്കറ്റിൽ 97 റൺസ് നേടിയാണ് രോഹിത് ശർമ പുറത്തായത്.മത്സരത്തിൽ സ്റ്റാർ താരം രോഹിത് 36 റൺസ് നേടിയപ്പോൾ രാഹുൽ 84 റൺസ് അടിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്.

അതേസമയം മത്സരത്തിൽ അനവധി നേട്ടങ്ങൾ കരസ്ഥമാക്കുവാൻ ഓപ്പണിങ് ജോഡിക്ക് സാധിച്ചു.ഇംഗ്ലണ്ടിൽ ഏറ്റവും പന്തുകൾ നേരിട്ട ഇന്ത്യൻ ഓപ്പണിങ് ജോടികളുടെ ലിസ്റ്റിൽ രണ്ടാമതായി രാഹുൽ :രോഹിത് ജോഡി മാറി.225 പന്തുകൾ നേരിട്ടാണ് ഇവർ ഇരുവരും 97 റൺസ് അടിച്ചെടുത്തത്.കൂടാതെ ഇംഗ്ലണ്ട് ടീമിനെതിരായ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ അവസാന 10 വർഷങ്ങളിൽ ഇന്ത്യൻ ഓപ്പണിങ്ങിലെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പുമാണ് രോഹിത് :രാഹുൽ എന്നിവർ ചേർന്ന് അടിച്ചെടുത്തത്.

Previous articleഎന്തുകൊണ്ട് ആ ഒരു വിക്കറ്റ് ഇത്ര ആഘോഷമാക്കി :കാരണം വിശദമാക്കി അൻഡേഴ്സൺ
Next articleഅനില്‍ കുംബ്ലയെ പിന്തള്ളി ജയിംസ് ആന്‍ഡേഴ്സണ്‍. അറിയാം റെക്കോഡുകള്‍