എന്തുകൊണ്ട് ആ ഒരു വിക്കറ്റ് ഇത്ര ആഘോഷമാക്കി :കാരണം വിശദമാക്കി അൻഡേഴ്സൺ

James Anderson

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആദ്യ ടെസ്റ്റ് മത്സരത്തോടെ ആവേശ തുടക്കം ലഭിച്ച് കഴിഞ്ഞു. ആദ്യം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ സ്കോർ വെറും 183 റൺസിൽ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ് രണ്ടാം ദിനം തുടങ്ങിയ ഇന്ത്യൻ ടീമിന് ലീഡ് നേടുവാൻ സാധിച്ചു മികച്ച ബൗളിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് ടീം ബൗളർമാർ കളംനിറഞ്ഞത്തോടെയാണ് ഇന്ത്യൻ ബാറ്റിങ് സംഘത്തിന് ഒന്നാം ഇന്നിങ്സ് സ്കോർ അതിവേഗം ഉയർത്തുവാനായി കഴിയാതെ വന്നത്. എന്നാൽ രണ്ടാം ദിനം തുടക്കത്തിൽ മികച്ച ബാറ്റിംഗുമായി രോഹിത്തും രാഹുലും ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചപ്പോൾ പൂജാര, കോഹ്ലി, രഹാനെ എന്നിവരുടെ വിക്കറ്റ് വീണതാണ് പല ക്രിക്കറ്റ്‌ ആരാധകരെയും ആശങ്കയിൽ തള്ളിവിട്ടത്.

എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ കോഹ്ലി പുറത്തായത് ക്രിക്കറ്റ്‌ ലോകത്തും ഒരു ഷോക്കായി മാറി. ജിമ്മി അൻഡേഴ്സൺ എറിഞ്ഞ പന്തിലാണ് കോഹ്ലി വിക്കറ്റ് കീപ്പർ ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചാം ഗോൾഡൻ ഡക്കാണ് കോഹ്ലി സ്വന്തമാക്കിയത്. കോഹ്ലിയുടെ വിക്കറ്റ് നേടിയതിന് പിന്നാലെ ഫാസ്റ്റ് ബൗളർ ജിമ്മി അൻഡേഴ്സൺ അത് വമ്പൻ സെലിബ്രേഷനോടെ ആഘോഷിച്ചത് ക്രിക്കറ്റ്‌ ആരാധകരിലും മുൻ ക്രിക്കറ്റ്‌ താരങ്ങളിലും അടക്കം ചർച്ചയായി മാറുകയാണ് ഇപ്പോൾ. ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ജിമ്മി അൻഡേഴ്സൺ. മത്സരശേഷമാണ് താരം എന്തുകൊണ്ടാണ് ആ ഒരു വിക്കറ്റ് ഇത്ര ആവേശത്തോടെ ആഘോഷിച്ചത് എന്ന് അൻഡേഴ്സൺ വിശദമാക്കി

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ കോഹ്ലിയാണ്. അദ്ദേഹത്തെ പോലെ ഒരു വിക്കറ്റ് അനായാസം വീഴ്ത്തുവാനായി സാധിക്കുക എന്നത് വലിയ നേട്ടമാണ് എതിർ ടീമിലെ മികച്ച താരത്തെ എല്ലാ തവണയും നമുക്ക് പുറത്താക്കുവാൻ കഴിയണമെന്നില്ല.കോഹ്ലിയുടെ വിക്കറ്റ് ആദ്യ പന്തിൽ വീഴ്ത്തുവാനായി എനിക്ക് സാധിച്ചതിൽ സന്തോഷമാണ് ഉള്ളത്. ടീമിനെ ഒരു വിക്കറ്റിലൂടെ മത്സരത്തിൽ തിരികെ കൊണ്ടുവരുവാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്മാർക്ക് എതിരെ നാലാം സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിയുവാനാണ് ഞങ്ങൾ ശ്രമിച്ചത് “അൻഡേഴ്സൺ ടീമിന്റെ നയം വിശദമാക്കി

Scroll to Top