പെനാല്‍റ്റി അനുവദിച്ചില്ലാ. ടീം പുറത്തായതിന്‍റെ ദേഷ്യം മോണിറ്ററില്‍ തീര്‍ത്തു. വീഡിയോ

0
3

ലോകകപ്പിൽ പ്രീക്വാർട്ടർ കാണാതെ പുറത്തായതിനു വാര്‍ മോണിറ്ററില്‍ ആഞ്ഞടിച്ച് യുറുഗ്വായ് താരം എഡിസണ്‍ കവാനി. മത്സരം കഴിഞ്ഞ് ഡ്രസിങ്ങ് റൂമില്‍ നിന്നും മടങ്ങവേയാണ് സംഭവം. കവാനിയുടെ അടിയില്‍ മോണിറ്റർ സ്റ്റാൻഡ് ഉൾപ്പെടെ മറിഞ്ഞുവീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഘാനയെ തോല്‍പ്പിച്ചട്ടും യുറുഗ്വായ്ക്ക് പ്രീക്വാര്‍ട്ടറില്‍ എത്താന്‍ കഴിഞ്ഞില്ലാ. മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടി കഴിഞ്ഞിരുന്നെങ്കില്‍ ലാറ്റിനമേരിക്കന്‍ ടീമിനു അടുത്ത റൗണ്ടില്‍ എത്താമായിരുന്നു. അവസാന മിനിറ്റുകളിൽ രണ്ട് പെനാൽറ്റികൾക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല. മത്സരത്തിനു ശേഷം റഫറിയെ യുറുഗ്വായ് താരങ്ങള്‍ വളയുകയും ടീ ഷർട്ടിൽ പിടിച്ചു വലിക്കുകയും തർക്കിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.

ഇതിനു പിന്നാലെയാണ് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയ കവാനി മോണിറ്റർ ഇടിച്ചിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഗോൾവ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണത്തിലാണ് യുറഗ്വായെ മറികടന്ന് ദക്ഷിണ കൊറിയ അവസാന 16-ലേക്ക് മുന്നേറിയത്. കൊറിയ നാല് ഗോളുകൾ നേടിയപ്പോൾ യുറഗ്വായ് വെറും രണ്ട് ഗോളുകൾ മാത്രമാണ് അടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here