ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ ഹോളണ്ട് ആണ്. നാളെ രാത്രിയാണ് യൂറോപ്പ്യൻ വമ്പൻമാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയും പ്രതിരോധനിര താരം വെർജിൽ വാൻ ഡൈക്കും നേർക്കുനേർ വരുന്നു എന്ന പ്രത്യേകത കൂടിയും നാളത്തെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനുണ്ട്.
ഇപ്പോഴിതാ മത്സരത്തിന് മുൻപ് വെർജിൽ വാൻ ഡൈക്ക് പറഞ്ഞ ചില കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തങ്ങൾ നേരിടുന്നത് മെസ്സിയെ അല്ല എന്നും അർജൻ്റീന എന്ന് ടീമിനെയാണെന്നുമാണ് താരം പറഞ്ഞത്. അവരെ തങ്ങൾക്ക് പേടി ഇല്ല എന്നും, അവരെക്കുറിച്ച് ജാഗരൂകരാണെന്നും യൂറോപ്പ്യൻ താരം പറഞ്ഞു.
“കരുത്തുറ്റ ടീമുകളിൽ ഒന്നാണ് അർജൻ്റീന. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി അവരുടെ കൂടെയുണ്ട്. പക്ഷേ മെസ്സിയെ തടയാനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഞങ്ങൾ കളിക്കുന്നത് മെസ്സിക്കെതിരെയല്ല.
ഞങ്ങൾ കളിക്കുന്നത് അർജൻറീനക്കെതിരെയാണ്. മെസ്സിക്കെതിരെ കളിക്കുന്നത് ആദരവാണ്. പക്ഷേ ഞങ്ങൾ തമ്മിൽ അല്ല മത്സരം. മത്സരം അർജൻ്റീനയും നെതർലാൻഡ്സും തമ്മിലാണ്. ഞങ്ങൾക്ക് സത്യത്തിൽ യാതൊരുവിധ പേടിയുമില്ല. ഞങ്ങൾ ജാഗരൂകരാണ്.”- താരം പറഞ്ഞു.