സഞ്ചു സാംസണ്‍ ക്യാപ്റ്റന്‍. രഞ്ജി ട്രോഫി ടീം പ്രഖ്യാപിച്ചു.

sanju and kerala cricket team

2022-23 രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 13 ന് ജാര്‍ഖണ്ഡിനെതിരെയും ഡിസംബര്‍ 20 ന് രാജസ്ഥാനുമെതിരെയാണ് മത്സരങ്ങള്‍. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫാണ്.

യുവ താരം ഷോണ്‍ റോജറും ടീമില്‍ ഇടം നേടി. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്.

മുന്‍ ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് ടീമിന്‍റെ പരിശീലകന്‍. ചത്തീസ്ഗഡ്, ഗോവ, സര്‍വ്വീസസ്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവരുമായാണ് ശേഷിക്കുന്ന മത്സരങ്ങള്‍

കേരള ടീം: സ‌ഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്‌, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്‌നസ് ടെസ്റ്റ്)

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top