എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ

0
2

യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു ടീമും സമനിലയായാല്‍ എതിര്‍ ടീമിന്‍റെ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം വിജയിക്കും എന്നായിരുന്നു നിയമം.

എന്നാല്‍ ഈ നിയമം ഒഴിവാക്കാന്‍ യൂവേഫാ തീരുമാനിച്ചു. ഇനി മത്സരം സമനിലയായാല്‍, മത്സരം അധിക സമയത്തേക്കും, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും. ” നിയമം എന്തിനുകൊണ്ടുവന്നോ, അതിനെതിരെയാണ് ഇപ്പോള്‍ അത് ഉപയോഗിക്കപ്പെടുന്നത്. ഹോം ലെഗ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാന്‍ മടിക്കുന്നു. ഒരു ഗോള്‍ വഴങ്ങുന്നത് എതിര്‍ ടീമിന് ആനുകൂല്യം നല്‍കുന്നു എന്ന പേടി കാരണമാണിത്. യുവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫറിന്‍ പറഞ്ഞു.

എക്സ്‌ട്രാ ടൈമില്‍ എവേ ടീം ഒരു ഗോള്‍ നേടിയാല്‍ ഹോം ടീം രണ്ട് ഗോള്‍ നേടണം എന്നുള്ളത് അന്യായമായ തീരുമാനമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. എവേ ഗോള്‍ നിയമം ഫുട്ബോളില്‍ നിന്നും മായില്ലാ. പെനാല്‍റ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചാല്‍ എവേ ഗോളുകളുടെ കണക്കുകള്‍ വിജയിയെ കണ്ടെത്താന്‍ പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here