മോശം റെക്കോർഡുമായി വാലറ്റം :ലോകക്രിക്കറ്റിൽ ഈ നാണക്കേട് ആർക്കും ഇല്ല

ക്രിക്കറ്റ്‌ ആരാധകരും ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഒടുവിൽ നിരാശയുടെ പരിസമാപ്തി. ഇന്ത്യൻ ടീമിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കെയ്ൻ വില്യംസൺ നായകനായ ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ടീം പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യൻമാരായി മാറി. ജൂൺ പതിനെട്ടിന് സതാംപ്ടണിൽ ആരംഭിച്ച ഫൈനൽ റിസർവ് ദിനമായ 23 വരെ നീണ്ടത് രണ്ട് ദിവസം കളി മഴയാൽ നഷ്ടപ്പെട്ടതിനാലാമാണ്. ശക്തരായ ഇന്ത്യൻ ടീമിനെ ബാറ്റിംഗിലും ബൗളിങ്ങിലും പൂർണ്ണമായി തോൽപ്പിച്ച കിവീസ് സംഘം കിരീടം സ്വന്തമാക്കിയപ്പോൾ നീണ്ട നാളത്തെ കിരീട വരൾച്ചക്കും വിരാമമായി. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ ന്യൂസിലാൻഡ് ടീമും താരങ്ങളും സ്വപ്നതുല്യ റെക്കോർഡുകളും കരസ്ഥമാക്കി.കിവീസ് പേസ് ബൗളിംഗ് നിര ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെച്ചപ്പോൾ ബുംറ അടക്കം ഇന്ത്യൻ താരങ്ങൾ ബൗളിങ്ങിൽ ശോഭിച്ചില്ല

എന്നാൽ ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാലറ്റ ബാറ്റിംഗിലെ ബലഹീനതയാണ് ആരാധകരിലും ആശങ്കയായി മാറുന്നത് സമസ്‌ത മേഖലകളിലും ഇന്ത്യൻ ടീം നേട്ടങ്ങൾ കരസ്ഥമാക്കുമ്പോൾ ടെസ്റ്റ് ടീമിലെ ബൗളർമാർ പലപ്പോഴും ബാറ്റ് കൊണ്ട് തിളങ്ങുവാനും ടീമിന് നിർണായക റൺസ് നേടി തരുവാനും മറക്കുന്നുയെന്നതാണ് ശ്രദ്ദേയം.ഇപ്പോൾ ഫൈനൽ മത്സരത്തിൽ അവസാന 4 വിക്കറ്റിൽ ന്യൂസിലാൻഡ് ടീം 87 റൺസ് അടിച്ചെടുത്തപ്പോഴാണ് ഇന്ത്യൻ വാലറ്റം രണ്ട് ഇന്നിങ്സിലും നിരാശപെടുത്തിയത്

അതേസമയം കഴിഞ്ഞ ഏറെ വർഷങ്ങൾ ഇന്ത്യൻ വാലറ്റത്തെ സംബന്ധിച്ച് മോശം കാലമാണ്. നാട്ടിലെ ടെസുകളിൽ ചില ബൗളർമാർ മികച്ച ഇന്നിങ്സുകൾ കാഴ്ചവെക്കുമ്പോൾ ഫൈനലിൽ അടക്കം വാലറ്റം തിളങ്ങിയില്ല.2018ന് ശേഷമുള്ള ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ അവസാന 3 വിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ശരാശരി വെറും 21 റൺസ് മാത്രമാണ്. പല അന്താരാഷ്ട്ര ടെസ്റ്റ് ടീമുകളിലും ഏറ്റവും മോശം കണക്കുകളാണ് ഇന്ത്യൻ ടീമിന്റെ പേരിലുള്ളത്.പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ടീമിന്റെ ഈ വീക്നെസ് ആരാധകരിലും ചർച്ചയായി കഴിഞ്ഞു