കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സമനില ഒരു വിജയം പോലെയാണെന്ന് ചെന്നൈയിൻ എഫ്സി പരിശീലകനായ തോമസ് ബ്രഡാറിക്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ സഹലിലൂടെ മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിന്‍സി ബരേറ്റോ ചെന്നൈക്കായി സമനില കണ്ടെത്തി.
മത്സരത്തിനു ശേഷം പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളെ കണ്ട തോമസ് ബ്രഡാറിക് തന്റെ ടീമിന്റെ പ്രകടനത്തിൽ സന്തോഷവനാണെന്ന് പറഞ്ഞു
” നല്ല മാനസികാവസ്ഥയോടും ശക്തിയോടും കൂടി ഞങ്ങൾ തിരിച്ചുവന്നതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങൾ ജയിച്ച ടീമായ ഒരു നല്ല ടീമിനെതിരെ ഞങ്ങൾ കളിച്ചത് നല്ല ശ്രമമായിരുന്നു. ഒരു പരിശീലകനെന്ന നിലയിൽ ഒരിക്കലും തൃപ്തനല്ല, തീർച്ചയായും ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്, എന്നാൽ ഇന്നത്തെ സാഹചര്യങ്ങളും ആരാധകരും എതിരാളികളെയും നോക്കുമ്പോള്‍ ഇന്നൊരു മികച്ച മത്സരമായിരുന്നു ” ചെന്നൈ പരിശീലകന്‍ പറഞ്ഞു.
ടീമിനെ പിന്തുണക്കാന്‍ എത്തിയ ആരാധകരെയും പറ്റി കോച്ച് സംസാരിച്ചു. ” ഞങ്ങളുടെ ആരാധകരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കാരണം അവർ ഞങ്ങളെയും സ്‌റ്റേഡിയത്തിലെ അന്തരീക്ഷത്തെയും എങ്ങനെ പിന്തുണയ്ക്കുന്നുവോ – അതാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. ഇന്ന് നേടിയ ഒരു പോയിന്റ് ഒരു വിജയമായി തോന്നുന്നു.” – തോമസ് ബ്രഡാറിക് കൂട്ടിചേര്‍ത്തു.