മൈതാനത്തിൽ താൻ നേടിയ റെക്കോർഡുകൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിലും റെക്കോർഡ് കുറിച്ച് ലയണൽ മെസ്സി.

images 2022 12 19T231647.159

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ നിൽക്കുന്നത് അർജൻ്റീനയും ലയണൽ മെസ്സിയും ആണ്. ഫ്രാൻസിനെ പരാജയപ്പെടുത്തി ലോകകിരീടം സ്വന്തമാക്കിയത് മുതലാണ് സാമൂഹ്യ മാധ്യമങ്ങൾ മെസ്സിയും അര്‍ജന്‍റീനയും കീഴടക്കാൻ തുടങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അർജൻ്റീന പരാജയപ്പെടുത്തിയത്.

അർജൻ്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകരുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ കനക കിരീടം. ആ കാത്തിരിപ്പിനും ആഗ്രഹത്തിനുമാണ് അര്‍ജന്‍റീന ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് അവസാനം കുറിച്ചത്. ഇത് മൂന്നാം തവണയാണ് അർജൻ്റീന ലോകകപ്പ് കിരീടം നേടുന്നത്.

images 2022 12 19T231628.840


കിരീടം നേടിയതിന് ശേഷം ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് നിരവധി റെക്കോർഡുകളാണ് ഇപ്പോൾ തിരുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കായിക താരം പങ്കുവെച്ച പോസ്റ്റിന് ലഭിച്ച ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും എന്ന റെക്കോർഡ് മെസ്സി തന്റെ പേരിലാക്കി. ഈ ലോകകപ്പിൽ മൈതാനത്തിലെ തന്റെ പ്രകടനം കൊണ്ടും മെസ്സി നിരവധി റെക്കോർഡുകൾ തന്റെ പേരിലേക്ക് മാറ്റി കുറിച്ചിരുന്നു.

images 2022 12 19T231635.635


നാലരക്കോടിയിലധികം ആളുകളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് ലൈക്ക് ചെയ്തത്. 12 ലക്ഷത്തിലധികം കമന്റുകളും ഇതുവരെ ആ പോസ്റ്റ് നേടിക്കഴിഞ്ഞു. വൈകാതെ തന്നെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന പോസ്റ്റ് ആയി ഇത് മാറും. മെസ്സിയുടെ ഈ പോസ്റ്റ് മറികടന്നത് കുറച്ച് നാളുകൾക്ക് മുൻപ് റൊണാൾഡോയും മെസ്സിയും ഒന്നിച്ച് ചെസ്സ് കളിക്കുന്ന പോസിലുള്ള ഒരു ഫോട്ടോ റൊണാൾഡോ പോസ്റ്റ് ചെയ്തപ്പോൾ ഉണ്ടാക്കിയ റെക്കോർഡ് ആണ്..

Scroll to Top