ഗോൾ നേടിയിട്ടും സ്വിസര്‍ലന്‍റ് താരത്തിനു ആഘോഷങ്ങളില്ലാ. കാരണം ഇതാണ്.

ഇന്നായിരുന്നു ലോകകപ്പിലെ സ്വിറ്റ്സർലാൻഡ് കാമറൂൺ പോരാട്ടം. ഗ്രൂപ്പ് ജിയിലെ ഇരു ടീമുകളുടെയും ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലാൻഡ് കാമറൂണിനെ പരാജയപ്പെടുത്തി. കാമറൂണിനെതിരെ സ്വിറ്റ്സർലാൻഡിന് ഗോൾ നേടിയത് മുന്നേറ്റ നിര താരം ബ്രീൽ എംബോളോ ആയിരുന്നു.

എന്നാൽ മത്സരത്തിൽ ഗോൾ നേടിയപ്പോൾ താരം അത് ആഘോഷിച്ചില്ല. ഷാഖിരിയുടെ പാസിലാണ് താരം കാമറൂണിനെതിരെ ഗോൾ നേടിയത്.ഫുട്ബോൾ ലോകം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടത്. എന്നാൽ താരം ഗോൾ നേട്ടം ആഘോഷിക്കാത്തതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്. ജനിച്ച നാടിനോടുള്ള ആദരവ് കാരണം ഗോള്‍ ആഘോഷം വേണ്ടെന്ന് വയ്ക്കുക ആയിരുന്നു.


എംബോളോ 1997ൽ കാമറൂണിൽ ആയിരുന്നു ജനിച്ചത്. തുടർന്ന് തന്റെ അഞ്ചാം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയിറക്കിയായിരുന്നു. അമ്മ ഒരു സ്വിറ്റ്സർലാൻഡ് പൗരനെ കല്യാണം കഴിച്ചതോടെ താരം സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറി. താരത്തിന്റെ പിതാവ് കാമറൂണിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്.

images 91

2014ലാണ് ബേസൽ യൂത്ത് ടീമുകളിൽ കളിച്ചു തുടങ്ങിയ താരത്തിന് സ്വിസ് പൗരത്വം ലഭിച്ചത്. വിവിധ സ്വിസ് ടീമുകളിൽ കളിച്ച താരം 2015 ലാണ് സീനിയർ ടീമിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സ്വിറ്റ്സർലാൻഡിനു വേണ്ടി 2016,2020 യൂറോ,2018 ലോകകപ്പ് കളിച്ച താരം കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിനെതിരായ വിജയത്തിൽ ഗോൾ നേടിയിരുന്നു.

Previous articleടീമിന് ബാധ്യതയായ പന്തിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് സഞ്ജുവിനെ കളിപ്പിക്കൂ; സഞ്ജുവിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം.
Next articleഏകദിന ലോകകപ്പ് ഒരുക്കത്തിനായി ഇന്ത്യ ഇറങ്ങുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ യുവതാരങ്ങളില്‍