ഏകദിന ലോകകപ്പ് ഒരുക്കത്തിനായി ഇന്ത്യ ഇറങ്ങുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ യുവതാരങ്ങളില്‍

new zealand vs india odi 2022

ടി20 പരമ്പരക്ക് പിന്നാലെ നടക്കുന്ന 3 മത്സരങ്ങളടങ്ങിയ ന്യൂസിലന്‍റ് – ഇന്ത്യ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകും. മഴ കളിച്ച ടി20 പരമ്പരയില്‍ രണ്ടാം മത്സരം വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖാര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. 2023 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഈ പരമ്പരയോടെ ആരംഭിക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

FiU4TdhUUAA3fDd

ശിഖാര്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണിംഗില്‍ എത്തുമ്പോള്‍ ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ക്കാണ് മധ്യനിരയിലെ ചുമതല. ദീപക്ക് ഹൂഡ, ദീഷക്ക് ചഹര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാകും ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാര്‍. അര്‍ഷദീപ് സിങ്ങ് മറ്റൊരു പേസറായി എത്തുമ്പോള്‍ ചഹലാകും സ്പിന്‍ ഡിപാര്‍ട്ട്മെന്‍റ് നയിക്കുക.

349633

ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം ആമസോണ്‍ പ്രൈമില്‍ കാണാം. കൂടാതെ ടിവിയില്‍ ഡിഡി സ്പോര്‍ട്ട്സില്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സാധ്യത ഇലവന്‍ – ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

India’s squad for New Zealand ODIs:  Shikhar Dhawan (C), Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Deepak Chahar, Umran Malik

Scroll to Top