പത്തു തവണ അവരോട് കളിച്ചാൽ ഒരു തവണ മാത്രമേ ഗോകുലം കേരള ജയിക്കുകയുള്ളൂ; ഇഗോർ സ്റ്റിമാച്ച്.

എടികെ മോഹൻബഗാനോട് പത്തു തവണ കളിച്ചാൽ ഒരു തവണ മാത്രമേ ഗോകുലം കേരള വിജയിക്കുകയുള്ളൂ എന്ന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ഇന്ത്യൻ ദേശീയ ടീമിലേക്ക് ഐ ലീഗ് താരങ്ങളെയും പരിഗണിക്കണമെന്ന് ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.

ഗോകുലം കേരളക്ക് ഐ ലീഗിൽ ഇത്തവണ മികച്ച സീസൺ ആയിരുന്നു എന്നും സ്റ്റിമാച്ച് പറഞ്ഞു. ഗോകുലം എടികെക്കെതിരെ വിജയിച്ചത് കാര്യമാക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. ഐ ലീഗിൽ കളിക്കുന്ന എല്ലാ പരിശീലകരും തങ്ങളുടെ താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണം എന്ന് പറയുന്നതിൽ അത്ഭുതം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

images 24


“ഐലീഗിൽ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാൽ, 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല. ഗോകുലം പരിശീലകൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കാൻ യോഗ്യരാണെന്ന് പറയും. അതിൽ അത്ഭുതം ഇല്ല.”- സ്റ്റിമാച് പറഞ്ഞു.

images 25


എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തിലെ ആദ്യമത്സരത്തിൽ ആണ് ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം എടികെയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിൻ്റെ വിജയം. ഈ വിജയമാണ് കാര്യമാക്കേണ്ടതില്ല എന്ന് സ്റ്റിമാച്ച് പറഞ്ഞത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം ക്ലബ്ബ് വിട്ടു.
Next articleരോഹിത്തും കോഹ്‌ലിയും പന്തും പുറത്ത്, അടിമുടി സർപ്രൈസുമായി ലോകകപ്പ് ടീം