കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം ക്ലബ്ബ് വിട്ടു.

പുതിയ സീസൺ തുടങ്ങുവാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. സൂപ്പർതാരം സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്‌ക്കാസ് ക്ലബ് വിട്ടെന്ന ഔദ്യോഗിക സ്ഥിതീകരണം ആയി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.

ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് ആണ് താരം ചേക്കേറുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ആയിരുന്നു സ്പാനിഷ് സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സും ആയി കരാറിൽ ഒപ്പിട്ടത്. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് സാധിച്ചു.

images 27


കഴിഞ്ഞ സീസണിൽ എട്ടു ഗോളുകളും 2 അസിസ്റ്റുകളും താരം നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ താരം നിർണായക പങ്കുവഹിച്ചു. സീസൺ അവസാനിച്ചപ്പോൾ തന്നെ താരം ക്ലബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

images 26

ഇന്ത്യയിലെയും ചൈനയിലെയും പല വമ്പൻ ക്ലബ്ബുകളും താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോർട്ട്. ഇത് ശരി വെച്ചു കൊണ്ടാണ് താരം ഗോവയിലേക്ക് ചേക്കേറുന്നത്. എന്തുതന്നെയായാലും സൂപ്പർതാരത്തിൻ്റെ വിടവാങ്ങൽ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്