രോഹിത്തും കോഹ്‌ലിയും പന്തും പുറത്ത്, അടിമുടി സർപ്രൈസുമായി ലോകകപ്പ് ടീം

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വൻറി20 ലോകകപ്പിന് 6 മാസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ പോലെ ലോകകപ്പിന് കണ്ണുനട്ട് കാത്തിരിക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത്.

ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് നിരവധി പരമ്പരകൾ കളിച്ച് തീർക്കാനുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിൽ ആരൊക്കെ ഉണ്ടാകും എന്ന് ഉറപ്പിക്കാൻ ഇപ്പോൾ സാധിക്കില്ല. ഇപ്പോഴിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

images 32

ആകാശ ചോപ്ര തിരഞ്ഞെടുത്ത ലോകകപ്പ് ടീം കണ്ട പല ആരാധകരെയും നെറ്റി ചുളിയുകയാണ്. ഇത്തവണത്തെ ഐപിഎൽ സീസൺ വിലയിരുത്തി ലോകകപ്പ് ടീമിനെ ആകാശ് ചോപ്ര തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യയുടെ നായകൻ രോഹിത് ശർമയും മുൻ നായകൻ കോഹ്‌ലിയും പന്തും ജഡേജയും ഒന്നും ടീമിൽ ഇല്ല. ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഹർദിക് പാണ്ഡ്യയാണ് ആകാശ് ചോപ്രയുടെ ടീമിലെ നായകൻ.

13e10382 cb0e 4b40 a16f 9cc1d2b017f1

ആകാശ് ചോപ്രയുടെ ടീം: കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍, ഹര്‍ദിക്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ചഹല്‍, ഷമി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കുല്‍ദീപ്, ഹര്‍ഷല്‍, ബുംറ