എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഇന്ന് സ്പെയിൻ ഏറ്റുവാങ്ങിയത്. ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോക്കെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. സ്പെയിൻ താരങ്ങളിൽ ഒരാൾക്ക് പോലും പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
നാല് കിക്കുകളിൽ മൂന്ന് കിക്കുകൾ മൊറോക്കോ വലയിൽ എത്തിച്ചപ്പോൾ സ്പെയിൻ എടുത്ത 3 കിക്കുകളും മൊറോക്കോ ഗോൾകീപ്പർ ബോനു തടുത്തിട്ടു. മൊറോക്കോയുടെ ഒരു പന്ത് സ്പെയിൻ കീപ്പർ തടുത്തിട്ടെങ്കിലും അത് വിജയിക്കാൻ മതിയാകുമായിരുന്നില്ല. ലോകകപ്പ് പ്രീക്വാർട്ടറിന് തയ്യാറെടുക്കുമ്പോൾ സ്പെയിൻ താരങ്ങളോട് പെനാൽറ്റി ഷൂട്ടൗട്ട് പരിശീലിക്കുവാൻ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻ്റിക്വെ ആവശ്യപ്പെട്ടിരുന്നു.
“നാഷണൽ ക്യാമ്പിൽ ഒരു വർഷങ്ങൾക്ക് മുൻപ് തന്നെ താരങ്ങൾക്ക് ഹോം വർക്ക് നൽകിയിരുന്നു. ഓരോ താരങ്ങളും ആയിരം പെനാൽറ്റി കിറ്റുകൾ ക്ലബ്ബിനായി പരിശീലിക്കുമ്പോൾ എടുക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്. പെനാൽറ്റി ലോട്ടറി അല്ല. പരിശീലിച്ചാൽ മാത്രമാണ് പെനാൽറ്റി മെച്ചപ്പെടുകയുള്ളൂ.”-ഇതായിരുന്നു മത്സരത്തിന് മുൻപ് സ്പാനിഷ് പരിശീലകൻ പറഞ്ഞത്.
സ്പെയിൻ താരം പാബ്ലോ സരാബിയ എടുത്ത ആദ്യ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ പാഴാക്കുന്ന ആദ്യ കിക്കായി ഇത് മാറി. പിന്നീട് രണ്ടാമത്തെ കിക്ക് എടുക്കാൻ വന്ന കാർലോസ് സോളറുടെ പന്ത് മൊറോക്കൻ ഗോൾകീപ്പർ തടുത്തിട്ടു. മൂന്നാം കിക്ക് എടുക്കാൻ വന്ന നായകൻ സെർജിയോ ബുസ്കറ്റ്സിന്റെ ഷോർട്ടും മൊറോക്കോ ഗോൾകീപ്പർ. സ്പെയിനിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വില്ലനായി അവതരിച്ചത് മൊറോക്കൻ ഗോൾ കീപ്പർ ബോനു ആയിരുന്നു.