ലോക കിരീടം സ്പെയിൻ നേടിയില്ലെങ്കിൽ ആ കിരീടം അവര്‍ നേടട്ടെ; ലൂയിസ് എൻ്റിക്കെ

മറ്റന്നാളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കും. ഇത്തവണത്തെ വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ കിരീട പ്രതീക്ഷകളുള്ള ടീമുകളിൽ ഒന്നാണ് അർജൻ്റീന. സമീപകാലത്ത് മികച്ച പ്രകടനമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്.

ഫൈനലിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്കയും, ഇറ്റലിയെ തകർത്ത് ഫൈനലിസിമയും നേടിയ അർജൻ്റീന മികച്ച ഫോമിലാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിയുടെ അവസാന ലോകകപ്പ് ആയതിനാൽ ഇതുവരെ നേടാത്ത താരം കിരീടം നേടിക്കൊടുക്കാൻ ആയിരിക്കും അർജൻ്റീനയുടെ ശ്രമം. അർജൻ്റീനയെ പോലെ തന്നെ കിരീട പ്രതീക്ഷകൾ ഏറെയുള്ള ടീമാണ് സ്പെയിൻ. ഇപ്പോഴിതാ സ്പെയിൻ പരിശീലകൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

16639964481622

“ഇത്തവണത്തെ കിരീടം സ്പെയിന് നഷ്ടമായാൽ ആ കിരീടം അർജൻ്റീനക്ക് ലഭിക്കുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ ഞാൻ പറയാൻ കാരണം എന്താണെന്ന് വെച്ചു കഴിഞ്ഞാൽ ലോക കിരീടം ഇല്ലാതെ ലയണൽ മെസ്സി വിരമിക്കുക എന്ന കാര്യം തികച്ചും അനീതിയാണ്.”- ലൂയിസ് എൻ്റിക്കെ പറഞ്ഞു. ബാഴ്സലോണയിൽ മെസ്സിയെ പരിശീലിപ്പിച്ച പരിശീലകനാണ് ലൂയിസ് എൻ്റിക്കെ.

lionel messi argentina 1 june 2022 1


36 മത്സരങ്ങളിൽ തോൽവി അറിയാതെ അപരാജിത കുതിപ്പ് തുടരുകയാണ് അർജൻ്റീന. ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകരുടെയും ആഗ്രഹമാണ് ലയണൽ മെസ്സിക്ക് ഒരു ലോക കിരീടം നേടണം എന്നത്. ഇത്തവണത്തെ അർജൻ്റീനൻ ടീമിന് അതിന് സാധിക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Previous articleയുണൈറ്റഡിൻ്റെ ചുവപ്പ് ജഴ്‌സിയിൽ ഇനി റൊണാൾഡോ ഇല്ല.
Next articleഹർദ്ദിക്കിനെ നായകനാക്കാൻ മുറവിളി കൂട്ടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല; സൽമാൻ ബട്ട്