ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിനു പോളണ്ട് തോല്‍പ്പിച്ചു. ഇരുപകുതികളിലുമായി നേടിയ ഓരോ ഗോളിലൂടെയാണ് പോളണ്ടിന്‍റെ വിജയം. അര്‍ജന്‍റീനയെ തോല്‍പ്പിച്ച് എത്തിയ സൗദി അറേബ്യ അതേ പോരാട്ട വീര്യം തന്നെയാണ് കാഴ്ച്ചവച്ചത്.
സൗദി അറേബ്യക്കെതിരെ ആദ്യ പകുതിയില്‍ പോളണ്ട് ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 39-ാം മിനിറ്റില്‍ പിയോറ്റ് സിലിന്‍സ്‌കിയാണ് ഗോള്‍ നേടിയത്. അതുവരെ പോളണ്ടിനെ പേടിപ്പിച്ച് നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. അതേ സമയം ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി പോളണ്ട് ബോക്സിലേക്ക് സൗദി പല തവണ എത്തി. എന്നാല്‍ ഫിനിഷ് ചെയ്യാനായി സാധിച്ചില്ല. അതേ സമയം പോളണ്ടിന്‍റെ രണ്ട് അവസരങ്ങള്‍ പോസ്റ്റില്‍ തട്ടി മടങ്ങി.
സൗദി ഉടനെ ഗോളടിക്കും എന്നീ പ്രതീക്ഷകള്‍ നില്‍ക്കുമ്പോഴാണ് പോളണ്ട് ഗോളടിച്ചത്. 82ാം മിനിറ്റില്‍ സൗദിയുടെ പ്രതിരോധ പിഴവ് മുതലെടുത്താണ് ലെവന്‍ഡോസ്കി ലീഡ് ഉയര്‍ത്തി. ലോകപ്പിലെ ആദ്യ ഗോള്‍ കൂടിയാണ് ലെവന്‍ഡോസ്കി സ്കോര്‍ ചെയ്തത്.
റെഗുലര്‍ ടൈമിന്‍റെ അവസാന നിമിഷങ്ങളില്‍ ലെവന്‍ഡോസ്കിയുടെ ഒരവസരം സൗദി ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. ഏഴ് മിനിറ്റ് എക്സ്ട്രാ ടൈം ഉണ്ടായിരുന്നെങ്കിലും മറുപടി ഗോള്‍ നേടാനായി കഴിഞ്ഞില്ലാ.
വിജയത്തോടെ 4 പോയിന്‍റുമായി പോളണ്ട് ഗ്രൂപ്പില്‍ മുന്നിലെത്തി. അര്‍ജന്‍റീനയുമായാണ് അടുത്ത മത്സരം. സൗദിയാണ് ഗ്രൂപ്പില്‍ രണ്ടാമത്.