ആരുടെ സ്ഥാനം നഷ്ടമാകും ? രണ്ടാം ഏകദിനം നാളെ. സാധ്യത ഇലവന്‍

ന്യൂസിലന്‍റ് – ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഹാമില്‍ട്ടണില്‍ നാളെ നടക്കും. ആദ്യ മത്സരം ഏഴ് വിക്കറ്റിനു വിജയിച്ച ന്യൂസിലന്‍റ് പരമ്പരയില്‍ മുന്നിലാണ്. രണ്ടാം മത്സരവും പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണി മുതലാണ് മത്സരം. ഡിഡി സ്പോര്‍ട്ട്സിലും ആമസോണ്‍ പ്രൈമിലും മത്സരം തത്സമയം കാണാം.

ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ 300 നു മുകളില്‍ റണ്‍സ് ഇന്ത്യ അടിച്ചെങ്കിലും പ്രതിരോധിക്കാനായില്ലാ. അതുകൊണ്ട് തന്നെ ബോളിംഗില്‍ ശക്തമാക്കി ഇറങ്ങാനാവും ഇന്ത്യ ശ്രമിക്കുക.

FifacadaYAApz4X

കഴിഞ്ഞ മത്സരത്തില്‍ അഞ്ചു ബോളര്‍മാരായാണ് ഇന്ത്യ എത്തിയത്. ആറാം ബോളറുടെ അഭാവം ഇന്ത്യ അറിഞ്ഞിരുന്നു. അതിനാല്‍ പാര്‍ട്ടെം ബോളറായ ദീപക്ക് ഹൂഡ പ്ലേയിങ്ങ് ഇലവനില്‍ എത്തിയേക്കം. അങ്ങനെയെങ്കില്‍ സൂര്യകുമാര്‍ യാദവോ സഞ്ചു സാംസണോ പുറത്തിരിക്കേണ്ടി വന്നേക്കാം.

deepak chahar 4

താക്കൂറിനു പകരം ദീപക്ക് ചഹറിനും ചഹലിനു പകരം കുല്‍ദീപിനു അവസരം ലഭിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ സാധ്യത ഇലവന്‍ – Shikhar Dhawan (C), Shubman Gill, Shreyas Iyer, Suryakumar Yadav, Rishabh Pant (wk), Sanju Samson/Deepak Hooda, Washington Sundar, Shardul Thakur/Deepak Chahar, Umran Malik, Arshdeep Singh, Yuzvendra Chahal/Kuldeep Yadav