സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള കരാറാണ് സഹലിനുള്ളത്.

ഇപ്പോഴിതാ സഹല്‍ ക്ലബ് വിട്ടേക്കും എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 2.5 കോടി രൂപയും ഒരു താരത്തെയും സഹലിനു വേണ്ടി നല്‍കാനാണ് മോഹന്‍ ബഗാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ എഫ്.സി, മുംബൈ സിറ്റി, ചെന്നൈയിന്‍ എന്നീ ടീമുകളും സഹലിനായി എത്തിയിരുന്നു.

മികച്ച ഓഫറുകളാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ നടത്തും എന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ നല്‍കിയ ഭീമമായ പിഴ, ബ്ലാസ്റ്റേഴ്സിനു കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.