ലാലീഗയിൽ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് തുടരുകയാണ് റയൽമാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൻ്റെ 120മത് പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ലാലിഗയിൽ റയൽ സോസിഡഡീനെതിരെ മികച്ച വിജയം നേടിയിരികുകയാണ് ആഞ്ചലോട്ടിയും സംഘവും.
ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. പത്താം മിനിറ്റിൽ ഡേവിഡ് സിൽവയെ പെനാൽറ്റി ബോക്സിൽ കാർവഹാൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സ്പാനിഷ് താരം ഒയാർസബാൽ കൃത്യമായി വലയിലെത്തിച്ചു.
പിന്നീട് നാൽപതാം മിനിറ്റിൽ ഫ്രഞ്ച് താരം കാമവിംഗ നേടിയ അതിമനോഹരമായ ലോങ് റേഞ്ച് ഗോളിലൂടെ റയൽ സമനില ഗോൾ നേടി. തുടർന്ന് നാല്പത്തി മൂന്നാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ലുക്ക് മോഡ്രിച്ച് തൻ്റെ ഇടതുകാൽ കൊണ്ടു ഔട്ട് സൈഡ് ബോക്സിൽ നിന്നും തൊടുത്ത ലോങ് റേഞ്ചർ അതിമനോഹരമായി വലയിലെത്തിച്ചു. 69 ആം മിനിറ്റിൽ ബെൻസിമ ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡ് ആയിരുന്നു. എന്നാൽ 76അം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഫ്രഞ്ച് താരം പിഴവുകൾ ഒന്നുമില്ലാതെ വലയിലെത്തിച്ചു. 77 ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അസൻസിയോ രണ്ടുമിനിറ്റുകൾക്ക് ശേഷം റയലിൻ്റെ നാലാം ഗോളും അവസാന ഗോളും നേടി പട്ടിക പൂർത്തിയാക്കി.
കളിയുടെ സമസ്ത മേഖലകളിലും റയലിന് തന്നെയായിരുന്നു മുൻതൂക്കം. 27 കളികളിൽ നിന്നും 63 പോയിൻറ് ആയി റയൽ രണ്ടാം സ്ഥാനക്കാരായ സേവിയയേക്കാളും 8 പോയിൻറ് മുന്നിലാണ്. 27 മത്സരങ്ങൾ പൂർത്തിയാക്കിയ സെവിയക്ക് 55 പോയിൻ്റ് ആണ് ഉള്ളത്.
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്ന റയലിന് ഇത് വലിയ ആശ്വാസം ഉള്ള വിജയമാണ്.