പി.എസ്.ജിയെ “നൈസ്” ആയി തോൽപിച്ച് നീസ്.

275199462 411219987433625 7342436373290587770 n

ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽമാഡ്രിഡ് നേരിടാൻ ഒരുങ്ങുന്ന പി എസ് ജിയെ നൈസായി തോൽപ്പിച്ച് ഫ്രഞ്ച് ടീം നീസ്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു നീസിൻ്റെ വിജയം. മത്സരത്തിൻ്റെ അവസാനനിമിഷം 88 മിനിറ്റിൽ ദേലോർട് ആയിരുന്നു വിജയഗോൾ നേടിയത്.

ബോൾ പൊസിഷനിൽ പി എസ് ജി ആയിരുന്നു മുൻപിൽ എങ്കിൽ, ഷോർട്കളുടെ കാര്യത്തിൽ നൈസായിരുന്നു. 6 ഓൺ ടാർജറ്റ് ഷോട്ടുകൾ അടക്കം 11 ഷോട്ടുകൾ ആയിരുന്നു നൈസ് അടിച്ചത്. പി എസ് ജി രണ്ട് ഓൺ ടാര്‍ഗറ്റ് ഷോട്ടുകൾ അടക്കം ടോട്ടൽ 8 ഷോട്ടുകൾ അടിച്ചു.

പി എസ് ജി ക്കു വേണ്ടി നെയ്മറും മെസ്സിയും എല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. 27 കളികളിൽ നിന്നും 62 പോയിൻ്റ് ആണ് പിഎസ് ജിക്ക് ഉള്ളത്. ഇത്രയും കളികളിൽ നിന്ന് തന്നെ 49 പോയിൻ്റുള്ള നീസ് രണ്ടാംസ്ഥാനത്താണ്.

275032317 999733150670035 5015598239020883116 n


ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന പി എസ് ജിക്ക് ഈ തോൽവി വലിയ മുന്നറിയിപ്പാണ്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

275001608 340352468141310 8098856327113153814 n
Scroll to Top