എനിക്ക് ഇവനെ നേരത്തെ അറിയാം..ഇവന്‍ അടിക്കുന്നത് ഇടത്തേക്കായിരിക്കും. പക്ഷേ അവഗണന…ബാക്കി സംഭവിച്ചത് ഇങ്ങനെ

0
2

എങ്ങനെ ദേഷ്യപെടാതിരിക്കും ? കരീം ബെന്‍സേമ എവിടെ പെനാല്‍റ്റി അടിക്കുമെന്ന് പോര്‍ച്ചുഗല്‍ ഡിഫന്‍ററായ വെറ്ററന്‍ താരം പെപ്പെ തന്‍റെ സഹതാരമായ ഗോള്‍കീപ്പര്‍ക്ക് കാണിച്ചുകൊടുത്തു.

ezgif.com gif maker 18

എന്നാല്‍ പെപ്പയുടെ നിര്‍ദ്ദേശം അവഗണിച്ച് എതിര്‍ദിശയിലേക്ക് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി പട്രേഷ്യോ ഡൈവ് ചെയ്തു. എന്നാല്‍ ബെന്‍സേമയുടെ പെനാല്‍റ്റി കിക്ക് പെപ്പ പറഞ്ഞ ദിശയിലേക്കായിരുന്നു.

pepe reaction on Benzema penalty

ഫ്രാന്‍സ് താരങ്ങള്‍ ഗോള്‍ ആഘോഷിക്കുന്നതിനിടയില്‍ പെപ്പയുടെ നിര്‍ദ്ദേശം അവഗണിച്ചതില്‍ വെറ്ററന്‍ താരം ദേഷ്യം പ്രകടിപ്പിച്ചിരുന്നു. മത്സരത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും യൂറോ കപ്പിന്‍റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

Pepe and Benzema

റയല്‍ മാഡ്രിഡില്‍ കരിം ബെന്‍സേമയുടെ സഹതാരമായിരുന്നു പെപ്പെ. മത്സരത്തിനു ശേഷം ഇരുവരും ജേഴ്സി കൈമാറി. മത്സരത്തില്‍ പോര്‍ച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയപ്പോള്‍, കരീം ബെന്‍സേമയാണ് ഫ്രാന്‍സിന്‍റെ ഗോളുകള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here