കഴിഞ്ഞതെല്ലാം മറക്കാം. രണ്ടാം സീസണ്‍ കാത്തിരിക്കുന്നത് വമ്പന്‍ പരീക്ഷണങ്ങള്‍

രണ്ട് വര്‍ഷക്കാലം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നത്. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍റ് ബോളിംഗിനു മുന്നില്‍ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഫൈനലില്‍ എട്ടു വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.

കഴിഞ്ഞതെല്ലാം മറന്ന് അടുത്ത സീസണിലേക്ക് ഒരുങ്ങാനുള്ള സമയമായി. 2021 ജൂലൈ മുതല്‍ 2023 വരെയാണ് അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഈ രണ്ട് വര്‍ഷം ആറ് ടെസ്റ്റ് സീരീസുകളാണ് ഇന്ത്യ കളിക്കുന്നത്. 3 വീതം നാട്ടിലും, വിദേശത്തുമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ രണ്ടാമത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടക്കം കുറിക്കുക. ആഗസ്റ്റ് 4 മുതല്‍ 14 വരെയാണ് അഞ്ചു മത്സരങ്ങളടങ്ങിയെ ടെസ്റ്റ് പരമ്പര ഒരുക്കിയിരിക്കുന്നത്. അതിനു ശേഷം ന്യൂസിലന്‍റ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തും. ടി20 ലോകകപ്പിനു ശേഷം നടക്കും എന്ന് കരുതപ്പെടുന്ന പരമ്പരയുടെ ദിവസം പ്രഖ്യാപിച്ചട്ടില്ലാ.

അതിനുശേഷമാണ് സൗത്താഫ്രിക്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര. ഡിസംമ്പര്‍ മുതല്‍ 2022 ജനുവരി വരെയായിരിക്കും പരമ്പര. വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ രണ്ടാം ഹോം പരമ്പരയില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. നാട്ടിലെ മൂന്നാമത്തെ പരമ്പര ശക്തരായ ഓസ്ട്രേലിയക്കെതിരെയാണ്. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ലീഗ് സ്റ്റേജ് പൂര്‍ത്തിയാക്കും.