ഖത്തർ ഫുട്ബോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു നീലപ്പട കിരീടം ഉയർത്തിയത്. ആദ്യ മത്സരം സൗദി അറേബ്യയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അർജൻ്റീന തുടങ്ങിയത്.
പിന്നീട് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന നീലപ്പട ലോക കിരീടവും കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്. സൂപ്പർ താരം പൗലോ ഡിബാലക്ക് ലോക കിരീടം നേടിയ അർജൻ്റീന ടീമിൻ്റെ ഭാഗമാകാൻ സാധിച്ചിരുന്നു. സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും താരം അർജൻ്റീനക്ക് വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു.
വെറും 18 മിനിറ്റ് മാത്രമാണ് ലോകകപ്പിൽ താരം കളിചിട്ടുള്ളൂ എങ്കിലും കലാശ പോരാട്ടത്തിൽ നിർണായ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ കിക്ക് യാതൊരുവിധ പിഴവുമില്ലാതെ താരം വലയിൽ എത്തിച്ചിരുന്നു. ഇപ്പോൾ ഇതാ ഒരു പ്രവർത്തിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പൗലോ ഡിബാല. തനിക്ക് ലഭിച്ച ലോകകപ്പ് മെഡൽ ദാനം ചെയ്തിരിക്കുകയാണ് താരം.
ഇപ്പോൾ താരം കളിച്ചുകൊണ്ടിരിക്കുന്ന റോമയുടെ ഹിസ്റ്റോറിക്കൽ അർച്ചീവിനാണ് താരം മെഡൽ ദാനം ചെയ്തത്. റോമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് റോമ ഇക്കാര്യം സ്ഥിതീകരിച്ചത്. വലിയ കൈയ്യടികളാണ് ഡിബാലക്ക് ഈ പ്രവർത്തിയിലൂടെ ലഭിച്ചത്. എന്നാൽ താരം ക്ലബ്ബിൽ തുടരുന്ന കാലത്തോളം മാത്രമാണോ അതോ എക്കാലത്തേക്കും കൈമാറിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.