മെസ്സിയും സൗദിയിലേക്ക് ? റൊണാള്‍ഡോയുടെ ക്ലബിന്‍റെ എതിരാളികള്‍ രംഗത്ത്

messi saudi

ക്രിസ്ത്യാനോ റൊണാൾഡോ സൗദിയിലേക്ക് പോയതിനു പിന്നാലെ ലയണല്‍ മെസ്സിയും സൗദി ലീഗിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയെ അടിസ്ഥാനമാക്കി ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അൽ നസ്ർ ക്ലബിന്റെ എതിരാളികളായ അൽ ഹിലാലാണ് ലയണൽ മെസിക്കായി രംഗത്ത്.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് മെസിക്കായി ഓഫർ ചെയ്യുന്നത്. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് ലയണല്‍ മെസ്സി. ഈ സീസണോടെ മെസിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയും ചെയ്യും. ഇതുവരെ താരവുമായി കരാര്‍ പുതുക്കിയട്ടുമില്ലാ.

FlXbOiwakAArbPG

നിലവിൽ അൽ ഹിലാൽ ക്ലബിന്റെ സ്റ്റോറുകളിൽ ലയണൽ മെസിയുടെ ജേഴ്സി വിൽക്കാൻ വച്ചിട്ടുണ്ട്. ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും സൗദി ലീഗിലെത്തിയാല്‍ ലോകത്തിന്‍റെ ശ്രദ്ധ ഏഷ്യന്‍ ഫുട്ബോളിലേക്ക് തിരിയും.

Scroll to Top