ഇന്നലെ എന്തിന് ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ സ്റ്റേഡിയത്തിൽ എത്തി? കാരണം അറിയാം..

ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ-ജർമ്മനി പോരാട്ടം. തുടക്കം മുതൽ അവസാനം വരെ ആവേശത്തിരമാലകൾ അലയടിച്ച മത്സരത്തിൽ ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. സ്പെയിനിനു വേണ്ടി മൊറാട്ടയും, ജർമനിക്ക് വേണ്ടി ഫുള്ക്രുഗും ഗോൾ നേടി.

മറ്റൊരു തോൽവിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജർമൻ ആരാധകർ. ആദ്യം ഗോൾ വഴങ്ങിയതിനു ശേഷം ജർമനി തിരിച്ചടിക്കുകയായിരുന്നു. തീപാറുന്ന മത്സരം കളിക്കളത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഗ്യാലറിയിൽ നടന്ന വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് അൽ ബെയ്ത്ത് സ്റ്റേഡിയം സാക്ഷിയായി. മുൻ ജർമൻ താരം ഓസിലിന്റെ ചിത്രങ്ങളുമായി മത്സരം ആരംഭിക്കുന്നത് മുൻപ് തന്നെ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്.

images 2022 11 28T124704.226

ലോകകപ്പിൽ വൺ ലവ് ആശയങ്ങൾ ഉയർത്തുന്ന ക്യാപ്റ്റൻ ആം ബാൻഡ് ഫിഫ നിരോധിച്ചിരുന്നു. ഫിഫയുടെ ആ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ജർമൻ താരങ്ങൾ ടീം ഫോട്ടോക്ക് പോസ് ചെയ്തത് വായ പൊത്തി പിടിച്ചായിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ജർമനിയുടെ ഈ കാര്യത്തെ അനുകൂലിച്ച് നിരവധി ആളുകൾ രംഗത്ത് വന്നപ്പോൾ വലിയൊരു വിഭാഗം ആളുകൾ ജർമൻ ടീമിനെ വിമർശിച്ച് രംഗത്തെത്തി. ജർമനിയുടെ ഇരട്ടത്താപ്പിനെയാണ് വിമർശിച്ചത്. അതിൽ കൂടുതൽ പേരും ഉയർത്തി കാണിച്ചത് ഓസിലിന്റെ അനുഭവമായിരുന്നു.

gettyimages 1245155601 612x612 1


ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഓസിൽ ജർമൻ ടീമിൽ നിന്നും വിരമിച്ചത് വംശീയ കാരണങ്ങളാൽ ആയിരുന്നു. അതുകൊണ്ടാണ് ഇന്നലെ നടന്ന മത്സരത്തിൽ ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഓസിൽ ജർമനിയിലെ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായി മനം മടുത്താണ് കരിയർ അവസാനിപ്പിച്ചത്. ഈ കാര്യം താരം തുറന്നു പറയുകയും ചെയ്തിരുന്നു.”ഞാൻ ഗോൾ നേടുമ്പോൾ ജർമൻക്കാരനും, പരാജയപ്പെടുമ്പോൾ കുടിയേറ്റക്കാരനുമാകുന്നു.”-ഇതായിരന്നു അന്ന് ഓസിൽ പറഞ്ഞത്.

Previous articleഒരോവറില്‍ 7 സിക്സ്. ഇരട്ട സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്
Next articleമെസ്സിയെ ഞാൻ കാണാതിരിക്കാൻ പ്രാർത്ഥിക്കുക”; മെസ്സി ജേഴ്സി ചവിട്ടിയ വിവാദത്തിൽ മെക്സിക്കൻ ബോക്സർ.