ഒരോവറില്‍ 7 സിക്സ്. ഇരട്ട സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്

വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകനങ്ങളില്‍ ഒന്നാണ് ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലില്‍ റുതുരാജ് ഗെയ്ക്വാദ് കളിച്ചത്. മത്സരത്തിൽ 159 പന്തിൽ 220 റൺസാണ് മഹാരാഷ്ട്ര താരം നേടിയത്. അതില്‍ ഗെയ്‌ക്‌വാദ് ഒരോവറിൽ ഏഴ് സിക്‌സറുകൾ പറത്തി

അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ടോസ് നേടിയ ഉത്തർപ്രദേശ് ആദ്യം ബോള്‍ ചെയ്യുകയായിരുന്നു. അങ്കിത് രാജ്പൂതും കാർത്തിക് ത്യാഗിയും യഥാക്രമം രാഹുൽ ത്രിപാഠിയെയും സത്യജീതിനെയും പുറത്താക്കിയപ്പോള്‍ 12.4 ഓവറിൽ 41/2 എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര.

image 1

എന്നാല്‍ റുതുരാജ് ഗെയ്ക്വാദ് മഹാരാഷ്ട്രെയെ മുന്നോട്ട് നയിച്ചത്. 10 ഫോറും 16 സിക്‌സും പറത്തിയാണ് ഗെയ്‌ക്‌വാദ് തന്റെ കന്നി ലിസ്റ്റ്-എ ഡബിൾ സെഞ്ച്വറി കുറിച്ചത്. ആ 16 സിക്സുകളിൽ ഏഴും ഇന്നിംഗ്സിന്റെ 49-ാം ഓവറിലാണ് പിറന്നത്. ശിവ സിംഗ് എറിഞ്ഞ ഓവറിലാണ് തുടര്‍ച്ചയായ സിക്സറുകള്‍ പിറന്നത്. അതില്‍ ഒരു പന്ത് നോബോളായിരുന്നു. മത്സരത്തില്‍ മഹാരാഷ്ട്ര 50 ഓവറിൽ 330/5 എന്ന നിലയിലാണ് എത്തിയത്.

ലിസ്റ്റ്-എ ക്രിക്കറ്റിൽ ഒരു ഓവറിൽ ഏഴ് സിക്‌സറുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ താരമായി റുതുരാജ് ഗെയ്‌ക്‌വാദ് മാറി. കൂടാതെ, ഉത്തർപ്രദേശിനെതിരായ 220 റൺസ് ഇപ്പോൾ ലിസ്റ്റ്-എ മത്സരങ്ങളിലെ താരത്തിന്‍റെ വ്യക്തിഗത മികച്ച സ്‌കോറാണ്.