ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായി. ആദ്യ പകുതിയില്‍ പിറന്ന ഏക ഗോളിലാണ് ആഫ്രിക്കാന്‍ ടീമിന്‍റെ വിജയം. തുടര്‍ച്ചയായ രണ്ടാം തവണെയാണ് ക്രിസ്റ്റ്യാനോ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. മത്സരശേഷം പോര്‍ച്ചുഗല്‍ പരിശീലകനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സൂപ്പര്‍ താരത്തെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്ക് ഖേദമില്ലാ എന്ന് പറയുകയാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്‍റോസ്. 51ാം മിനിറ്റിലാണ് റൊണാള്‍ഡോ കളത്തില്‍ എത്തിയത്. പക്ഷേ ടീമിനെ വിജയപ്പിക്കാന്‍ സാധിച്ചില്ലാ. മത്സര ശേഷം കരഞ്ഞുകൊണ്ടാണ് താരം വിടവാങ്ങിയത്.
‘സ്വിറ്റ്‌സർലൻഡിനെതിരെ നന്നായി കളിച്ച ടീമിനെ ഞാൻ ഉപയോഗിച്ചു, അത് മാറ്റാൻ ഒരു കാരണവുമില്ല. എനിക്ക് എടുക്കേണ്ടി വന്ന തന്ത്രപരമായ തീരുമാനം ഏറ്റവും കഠിനമായ ഒന്നായിരുന്നു, പക്ഷേ എനിക്ക് എന്റെ ഹൃദയം കൊണ്ട് ചിന്തിക്കാൻ കഴിയില്ല, എനിക്ക് എന്റെ തലകൊണ്ട് ചിന്തിക്കണം.
‘റൊണാൾഡോ ഇപ്പോൾ ഒരു മികച്ച കളിക്കാരനല്ല എന്നല്ല, അതുമായി ഒരു ബന്ധവുമില്ല.’
താൻ രാജിവെക്കുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ സാന്റോസ് വിസമ്മതിക്കുകയും തന്റെ ഭാവിയെക്കുറിച്ച് അടുത്ത ആഴ്ച പോർച്ചുഗീസ് ഫുട്ബോള്‍ പ്രസിഡന്റുമായി സംസാരിക്കുമെന്നും പറഞ്ഞു.
അച്ചടക്കമുള്ള മൊറോക്കൻ പ്രതിരോധ നിരകൾക്കിടയിൽ സ്പേസ കണ്ടെത്തുന്നതിൽ തന്റെ ടീം ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു, എതിരാളികളുടെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.
ചില സമയങ്ങളിൽ ഫുട്ബോളിൽ നിങ്ങൾക്ക് വേണ്ടത് അൽപ്പം ഭാഗ്യമാണ് എന്നും സാന്റോസ് പറഞ്ഞു.
‘ജോവോ ഫെലിക്‌സിന് സ്‌കോർ ചെയ്യാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചു, ബ്രൂണോ ഫെർണാണ്ടസ് ബാറിൽ തട്ടി, പെപ്പെക്ക് ഒരു ഹെഡ്ഡർ ഉണ്ടായിരുന്നു, അത് സമനില ആകാമായിരുന്നു… ഭാഗ്യം നഷ്ടമായി.’ സാന്‍റോസ് പറഞ്ഞു നിര്‍ത്തി.