പെനാല്‍റ്റി പാഴാക്കിയ കെയ്നെ നിഷ്കരുണം പരിഹസിച്ച് എംമ്പാപ്പേ| വീഡിയോ

mbappe reaction kane penalty. miss

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന് മത്സരം സമനിലയാക്കാനുള്ള അവസരം ഉണ്ടായിരുന്നു. നേരത്തെ ആദ്യ പെനാല്‍റ്റി സ്കോര്‍ ചെയ്ത ഹാരി കെയ്ന്, രണ്ടാം പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ.

FjpPXvxXwAMxmkR

കെയിന്‍ അടിച്ച പെനാല്‍റ്റി ക്രോസ്ബാറിനു മീതെ പറന്നു. രണ്ടാം പെനാൽറ്റി നഷ്‌ടമായ നിമിഷങ്ങൾക്ക് ശേഷം വൈറലായത് ഇംഗ്ലണ്ട് ക്യാപ്റ്റനെ നിഷ്‌കരുണം പരിഹസിച്ച് എംബാപ്പെയുടെ പ്രതികരണമാണ്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചാണ് നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് സെമിയില്‍ എത്തിയത്. സെമിയില്‍ മൊറോക്കയാണ് എതിരാളികള്‍.

Scroll to Top