ഞങ്ങൾക്ക് അർജൻ്റീനയോട് ചില കണക്കുകൾ തീർക്കാൻ ഉണ്ട്, അത് വെള്ളിയാഴ്ച കാണാം; ഡച്ച് കോച്ച് വാൻ ഹാൽ

ലോകകപ്പ് യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയാണ്. പ്രീക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയേയും നെതർലാൻഡ്സ് യു.എസ്.എയുമാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്.


ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ക്വാർട്ടറിൽ അർജൻ്റീനയെ നേരിടാൻ ഒരുങ്ങുന്ന നെതർലാൻഡ് പരിശീലകൻ വാൻ ഹാൽ പറഞ്ഞ ചില വാക്കുകളാണ്. തങ്ങൾക്ക് ലാറ്റിൻ അമേരിക്കൻ വമ്പന്മാരുമായി ചില കണക്കുകൾ തീർക്കാൻ ഉണ്ടെന്നാണ് പരിശീലകൻ പറഞ്ഞത്. 2014 ലോകകപ്പിൽ അർജൻ്റീന നെതർലാൻഡ്സിനെ തോൽപ്പിച്ചിരുന്നു.

images 2022 12 06T224759.722

“ക്വാർട്ടറിൽ അർജൻ്റീനയെ നേരിടുമ്പോൾ എനിക്ക് ചില കണക്കുകൾ തീർക്കാനുണ്ട്. 2014ൽ അവർ ഞങ്ങളെ പരാജയപ്പെടുത്തിയ മത്സരത്തിൽ ശരിക്കും ഞങ്ങൾ വിജയിക്കേണ്ടതായിരുന്നു. പഴയ കാര്യങ്ങൾ പറയുന്നത് എനിക്ക് ഇഷ്ടമല്ല. എങ്കിലും അവരോട് ഞങ്ങൾക്ക് പഴയ കണക്കുകൾ ഉണ്ട്.

images 2022 12 06T224752.415

ഞാൻ വിശ്വസിക്കുന്നത് അവരെ തോൽപ്പിക്കാൻ സാധിക്കും എന്ന് തന്നെയാണ്. അവർക്കെതിരെ ഞങ്ങൾക്ക് ഒരു സാധ്യതയും ഇല്ല എന്ന് മാധ്യമങ്ങൾ വിശ്വസിക്കുന്നത് പോലെ വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. അവസരങ്ങൾ സൃഷ്ടിച്ച് അവസരങ്ങൾ ഉണ്ടാക്കി ഗോൾ നേടുന്ന അപകടകാരിയായ കളിക്കാരനാണ് മെസ്സി. എന്നാൽ മെസ്സിയിൽ നിന്നും പന്ത് നഷ്ടമായാൽ റിക്കവർ ചെയ്യാൻ ടീമിന് ഒപ്പം ഡിഫൻഡ് ചെയ്യില്ല. മെസ്സിയെ തടയാൻ ഞങ്ങൾക്ക് സാധിക്കും. അത് വെള്ളിയാഴ്ച കാണാം.”- അദ്ദേഹം പറഞ്ഞു

Previous articleതുടകൊണ്ട് ക്യാച്ച് പൂര്‍ത്തിയാക്കി ശിഖാര്‍ ധവാന്‍. ഒടുവില്‍ തുടയില്‍ അടിച്ച് സെലിബ്രേഷന്‍. കിടന്നുകൊണ്ട് സാക്ഷിയായി വാഷിങ്ങ്ടണ്‍
Next articleമെസ്സിയെ പൂട്ടാനുളള അടവ് ആ വീക്ക് പോയിൻ്റ്; ഡച്ച് പരിശീലകൻ