വരുന്ന ഐഎസ്എല്‍ സീസണ്‍ മുതല്‍ പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി കുറയ്ക്കാന്‍ തീരുമാനം. നിലവിലുള്ള അഞ്ച് വിദേശ താരങ്ങളില്‍ നിന്നും നാലിലേക്ക് കുറയ്ക്കാനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവല്പ്പ്മെന്‍റ് തീരുമാനിച്ചത്. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ചട്ടപ്രകരമാണ് പ്ലേയിങ്ങ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ എന്ന മാറ്റം ഐഎസ്എല്ലില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
എത്ര വിദേശ താരങ്ങളെ സ്വന്തമാക്കാം ?
ഈ സീസണ്‍ മുതല്‍ ആറ് വിദേശ താരങ്ങളെ മാത്രമാണ് ഐഎസ്എല്‍ ക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. അതില്‍ ഒരു താരം ഏഷ്യന്‍ ഫുട്ബോള്‍ അംഗരാജ്യത്തില്‍ നിന്നുള്ളതാകണം എന്ന് നിര്‍ബന്ധമുണ്ട്.
ഇന്ത്യന്‍ താരങ്ങളുടെ വളര്‍ച്ച.
പ്ലേയിങ്ങ് ഇലവനിലെ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഏഴാക്കി ഉയര്‍ത്തിയതോടെ കൂടുതല്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഇതുകൂടാതെ നാല് താരങ്ങളെ ഡെവലപ്മെന്‍റ് താരങ്ങളായി ഉള്‍പ്പെടുത്തണം. ഇതില്‍ രണ്ട് താരങ്ങളെ മത്സരദിന സ്ക്വാഡില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.