ട്രാന്‍സ്ഫര്‍ വിലക്ക്. വിശിദീകരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിശിദീകരണവുമായി ക്ലബ് എത്തി. പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന ക്ലബിന് ഏതൊരുതരത്തിലും ഇത് ബാധിക്കില്ലെന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിശിദീകരണം.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിയും. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉറപ്പ് നല്‍കുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തില്‍ ആരാധകര്‍ക്കായി പങ്കു വച്ചു.

എന്തുകൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്സിനു ട്രാന്‍സ്ഫര്‍ വിലക്ക് ലഭിച്ചത് ?

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരമായ പൊപ്ലാന്‍റിക്കിന്‍റെ വേതനവുമായി ബന്ധപ്പെട്ടാണ് ഫിഫ ക്ലബിനു വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രതിഫലതുക കിട്ടാനുണ്ടെന്ന കാരണത്തിന്‍മേലാണ് ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്ന് ട്രാന്‍സ്ഫര്‍ വിലക്ക് തീരും ?

താരത്തിന്‍റെ പ്രതിഫല കുടിശിക തീര്‍ത്താല്‍ ഉടന്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിലക്ക് പിന്‍വലിക്കും. ഇതിനുള്ള കാര്യങ്ങള്‍ ടീം മാനേജ്മെന്‍റ് ആരംഭിച്ചട്ടുണ്ട്. ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതിനാല്‍ ഈസ്‌റ്റ് ബംഗാളിനും സമാന രീതിയില്‍ വിലക്കേര്‍പ്പെടുത്തിയട്ടുണ്ട്

പൊപ്ലാന്‍റിക്ക്

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്ലോവേനിയന്‍ താരമായ പൊപ്ലാന്‍റിക്ക്, സ്കോട്ടീസ് ടോപ്പ് ഡിവിഷന്‍ ക്ലബായ ലിവിങ്ങ്സ്റ്റണ്‍ എഫ്സിയിലേക്ക് ലോണില്‍ പോയിരുന്നു.

Scroll to Top