കരിം ബെൻസെമക്കു പരിക്ക്. ഫ്രാൻസിന് തിരിച്ചടി

ബൾഗേറിയക്കെതിരെയുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമക്കു പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുടന്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. യൂറോ കപ്പു അടുത്ത ആഴ്ച തുടങ്ങാനിരിക്കെ സൂപ്പർ താരത്തിന്റെ പരിക്ക് ഏറെ ആശങ്കയാണ് ഫ്രാൻസിന് നൽകുന്നത്.

6 വർഷത്തിന് ശേഷമാണു കരിം ബെൻസെമ രാജ്യാന്ത ജേഴ്സിയിൽ എത്തിയത്. ബൾഗേറിയൻ സ്‌ട്രൈക്കർ ഇവാൻ ടോർട്ടിസോവിന്റെ ടാക്കിളിലാണ് സ്‌ട്രൈക്കറിന് പരിക്കേറ്റത്. ചലഞ്ചിന് ശേഷം ബെൻസെമ കളി പുനരാരംഭിച്ചെങ്കിലും തനിക്കു സബ് വേണമെന്നു താരം ആവശ്യപെടുകയായിരുന്നു.

41 ആം മിനിറ്റിൽ ഒലിവർ ജിറൂദ് പകരക്കാരനായി ഇറങ്ങി. കാൽമുട്ടിന് മുകളിലുള്ള പേശികളിലാണ് പരിക്. ബെൻസെമയുടെ പരിക്കിൽ റിസ്ക് എടുകുന്നില്ലെന്നും മെഡിക്കൽ സ്റ്റാഫ് പരിചരിക്കുന്നുണ്ടെന്നും ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.

മത്സരത്തിൽ എതിരില്ലാത്ത 3 ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. അന്റോണിയോ ഗ്രീസ്മാൻ ആദ്യ ഗോൾ നേടിയപ്പോൾ പകരക്കാരനായി എത്തിയ ജിറൂദ് ഇരട്ട ഗോൾ നേടി. ഫ്രാൻസിന്റെ യൂറോ കപ്പ് ടൂർണമെന്റ് ജെര്മനിക്കെതിരെയുള്ള പോരാട്ടത്തിലൂടെ തുടക്കമാകും.