ആദ്യ മത്സരം തോറ്റു കൊണ്ട് തുടങ്ങിയ അർജൻ്റീന, ഗ്രൂപ്പ് ഘട്ടത്തിലെ പിന്നെയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച ആധികാരികമായാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്. 6 പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാമത് എത്താനും അർജൻ്റീനക്ക് സാധിച്ചു. ഇന്നലെയായിരുന്നു പോളണ്ടിനെതിരെയുള്ള അർജൻ്റീനയുടെ മത്സരം.
മത്സരത്തിൽ അർജൻ്റീനക്ക് വേണ്ടി അലക്സിസ് മാക്ക് അലിസ്റ്ററും ജൂലിയൻ അൽവാരസുമാണ് വലകുലുക്കിയത്. ആദ്യ പകുതിയിൽ രഹിതമായിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നായകൻ ലയണൽ മെസ്സി പാഴാക്കിയിരുന്നു. ആരാധകരെ അത് നിരാശരാക്കിയെങ്കിലും രണ്ടു ഗോളിന്റെ വിജയം ആരാധകർക്ക് നിരാശ മറക്കാൻ ഉള്ള കാര്യമായി.
എന്നാൽ പാഴാക്കിയ പെനാൽറ്റിക്കും ഒരു ചരിത്രമുണ്ട്. അർജൻ്റീന ലോക കിരീടം നേടിയത് 1978ലും 1986 ലുമാണ്. അന്ന് അർജൻ്റീനക്ക് വേണ്ടി കിരീടം ഉയർത്തിയത് ഡാനിയേൽ പസാറല്ലയും ഡീഗോ മറഡോണയും ആയിരുന്നു. ഇത്തവണ ആ കിരീടം ഉയർത്താൻ മെസ്സിക്ക് സാധിക്കുമോ.
ആ രണ്ട് പ്രാവശ്യം അർജൻ്റീന ലോക കിരീടം നേടുമ്പോൾ മൂന്നാം മത്സരത്തിൽ മരിയോ കെംപസും ഡിഗോ മറഡോണയും പെനാൽറ്റി പാഴാക്കിയിരുന്നു. ആ വർഷങ്ങളിൽ ലോകകിരീടം അർജൻ്റീനയിൽ എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ചരിത്രം ആവർത്തിക്കുമോ എന്ന ആലോചനയിലാണ് ആരാധകർ.