ക്വാർട്ടർ ഫൈനലിൽ ഞങ്ങൾക്ക് ബ്രസീലിനെ കിട്ടണം; ലൂയിസ് എൻ്റിക്വെ

ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ ഏകദേശം അവസാനിച്ച് പ്രീക്വാർട്ടർ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴിതാ സ്പെയിൻ പരിശീലകൻ ലൂയിസ് എൻ്റിക്വേ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്വാർട്ടർ ഫൈനലിൽ തങ്ങൾക്ക് ബ്രസീലിനെ എതിരാളികൾ ആയി ലഭിക്കണമെന്നാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞത്.

ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ എതിരെയാണ് സ്പെയിനിന്റെ മത്സരം. മത്സരത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് ബാഴ്സലോണ പരിശീലകനും നിലവിൽ സ്പെയിൻ പരിശീലകനുമായ ലൂയിസ് എൻ്റിക്വെ ഇക്കാര്യം പറഞ്ഞത്.

images 2022 12 01T120250.007

“ഞങ്ങൾക്ക് ആദ്യ സ്ഥാനത്ത് എത്തണം. അതിനുവേണ്ടി പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എച്ചിൽ നിന്നും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനെ ഞങ്ങൾക്ക് നേരിടണം. അതിൽ എനിക്ക് വേറെ ഒരു ആലോചനയും ഇല്ല. ബ്രസീൽ മികച്ച ടീമാണ്. ഞങ്ങൾക്ക് അവരെ നേരിടണം. ഞങ്ങൾ രണ്ട് ടീമും ഗ്രൂപ്പിൽ ആദ്യം ഫിനിഷ് ചെയ്താൽ അങ്ങനെ സംഭവിക്കും എന്ന് കരുതുന്നു.

images 2022 12 01T120306.558

എല്ലാവർഷവും എല്ലാ ലോകകപ്പിലും ഭാവി ലോകകപ്പിലും ബ്രസീൽ ശക്തരായിരിക്കും. അവർക്ക് കിരീടം പ്രതീക്ഷകൾ. അവർ പവർഹൗസുകളാണ്. അവർക്ക് മികച്ച ക്വാളിറ്റിയും സ്കില്ലും കഴിവും എല്ലാം ഉണ്ട്. അവർക്ക് എങ്ങനെയാണ് കളിക്കേണ്ടത് എന്ന് അറിയാം. അതുകൊണ്ടുതന്നെ അവർ കിരീട പ്രതീക്ഷകൾ ഉള്ള ടീമാണ്. ലോകകപ്പിൽ അവർ എപ്പോഴും മികച്ചതാണ്.”- എൻ്റിക്വെ പറഞ്ഞു.