നിരവധി മത്സരങ്ങൾ ബാക്കിനിൽക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും മത്സരത്തിൽ സമനില നേടി നിരാശരായി മടങ്ങേണ്ടി വന്നു ഫ്രഞ്ച് ചാമ്പ്യന്മാർ പി എസ് ജിക്ക്.
ഇഞ്ചുറി ടൈമിലെ ഗോളിൽ ആയിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ സ്ട്രോസ്ബർഗ് സമനില നേടിയത്. മത്സരത്തിൽ ഒരു അസിസ്റ്റും രണ്ടു ഗോളും നേടി മികച്ച പ്രകടനം എംബാപ്പെ പുറത്തെടുത്തു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫ്രഞ്ച് താരത്തിനെതിരെ വളരെയധികം വിമർശനങ്ങൾ ഉയരുകയാണ്.
ഗോൾ നേടാൻ ലഭിച്ച സുവർണാവസരം മെസ്സിക്ക് പാസ് നൽകാതെ ഒറ്റയ്ക്ക് ഗോൾ നേടാൻ ശ്രമിച്ചതിന് താരത്തിനെ സ്വാർത്ഥൻ എന്ന് വിളിച്ച വിമർശിക്കുകയാണ് ആരാധകർ. മത്സരത്തിനിടെ സംഭവിച്ച രണ്ട് സന്ദർഭങ്ങളാണ് മെസ്സി ആരാധകർ എംബാപ്പെക്കെതിരെ പറയുന്നത്.
മെസ്സി ഫ്രീയായി ബോക്സിൽ നിൽക്കുമ്പോൾ പാസ് നൽകാതെ ബോക്സിനുള്ളിലേക്ക് ഒറ്റയ്ക്ക് കയറി പോകാൻ ശ്രമിച്ച താരത്തിനെ സ്ട്രോസ്ബർഗ് താരങ്ങൾ തടഞ് ശ്രമം വിഫലമാക്കിയിരുന്നു. ആ സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളാണ് നേടിയിരുന്നത്. രണ്ടാമത്തെ സംഭവമുണ്ടായത് സ്ട്രോസ്ബർഗ് സമനില ഗോൾ നേടുന്നതിന് തൊട്ടുമുമ്പാണ്.
ഇൻറർസെപ്ഷ്ന് ശേഷം ലഭിച്ച പന്തുമായി ഒറ്റക്ക് എംമ്പപ്പെ മുന്നേറുമ്പോൾ വലതുവശത്ത് മെസ്സി ഫ്രീ ആയിരുന്നു. എന്നാൽ പാസ് നൽകാതെ ഒറ്റയ്ക്ക് ഷോട്ട് തീർക്കാനായിരുന്നു താരം ശ്രമിച്ചത്. പി എസ് ജിയിൽ മെസ്സി ഒറ്റപ്പെട്ടു പോകുന്നുണ്ടെന്നും, അവിടെ അദ്ദേഹം സന്തോഷവാൻ അല്ല എന്നാണ് മെസ്സി ആരാധകർ പറയുന്നത്