എനിക്കെതിരെ നന്നായി കളിച്ച ബാറ്റര്‍ അവനാണ്. വെളിപ്പെടുത്തലുമായി ട്രെൻഡ് ബോൾട്ട്.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 70 മത്സരങ്ങളിൽനിന്ന് 84 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. പവർപ്ലേ ഓവറുകളില്‍ സ്വിങ്ങിലൂടെ വിക്കറ്റ് നേടുന്നതാണ് താരത്തിൻ്റെ പ്രത്യേക കഴിവ്.

ഇപ്പോഴിതാ തനിക്കെതിരെ നന്നായി കളിച്ച ഇന്ത്യൻ ബാറ്റ്സ്മാനെ വെളിപ്പെടുത്തിയിരിക്കുകയാണ് ട്രെൻ്റ് ബോൾട്ട്. തനിക്കെതിരെ നന്നായി കളിച്ച ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണെന്ന് അവതാരകൻ്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

images 1

“ഞാൻ അത് കരുണ നായർ ആണെന്ന് പറയും. ഞാനിതുവരെ ഒരു മത്സരത്തിലും അവനെതിരെ പന്ത് എറിഞ്ഞിട്ടില്ല. പക്ഷേ നെറ്റ്സിൽ ഞാൻ പന്തെറിയുമ്പോൾ അവന് എൻ്റെ പന്തുകൾ നേരിടാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ഞാൻ അവനെ തിരഞ്ഞെടുത്തത്.”-ട്രെൻഡ് ബോൾട്ട് പറഞ്ഞു.

images 4


വിരേന്ദർ സെവാഗിന് ശേഷം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ത്രിപ്പിൾ സെഞ്ച്വറി നേടിയ താരമാണ് കരുൺ നായർ. ഇത്തവണ മെഗാ ലേലത്തിനു മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ താരമാണ് കരുണിനെ 1.4 കോടി രൂപയ്ക്കാണ് രാജസ്ഥാൻ, താരത്തിനെ സ്വന്തമാക്കിയത്.

images 3