അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.

images 2022 05 01T143501.412 1

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.

സെമിയിലെ മൂന്നാം സ്ഥാനവും നാലാം സ്ഥാനവും ഉറപ്പിക്കുവാൻ, പോയിൻ്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും, നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും നേരിടും ഇതിൽ വിജയിക്കുന്ന രണ്ടു ടീമുകൾ സെമി കളിക്കും.

images 2022 05 01T143501.412

പോയിൻറ് പട്ടികയിലെ ഉയർന്ന സ്ഥാനത്ത് നിൽക്കുന്നവരുടെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം. എന്നാൽ സെമിഫൈനലിൽ എല്ലാം പഴയ രീതിയിൽ തന്നെ തുടരും.

images 2022 05 01T143523.667

കോവിഡ് പ്രതിസന്ധിമൂലം എല്ലാ മത്സരങ്ങളും ഗോവയിൽ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇപ്രാവശ്യം പഴയരീതിയിൽ ഹോം- എവെ ഗ്രൗണ്ട് മത്സരങ്ങൾ ഉണ്ടായിരിക്കും.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top