ഇന്നലെ ലോകകപ്പിൽ ഫ്രാൻസിന്റെ രണ്ടാമത്തെ മത്സരത്തിൽ ഡെന്മാർക്കിനെതിരെ തകർന്നുമായിരുന്നു യുവതാരം എംബാപ്പെ കാഴ്ചവച്ചത്. ഫ്രാൻസ് നേടിയ രണ്ടു ഗോളുകളും താരത്തിന്റെ വകയായിരുന്നു. ഇന്നലത്തെ ഇരട്ട ഗോളുകളോടെ ഈ ലോകകപ്പിൽ മൂന്ന് ഗോളുകളായി താരത്തിന്റെ നേട്ടം.
കഴിഞ്ഞ ലോകകപ്പിലും തകർപ്പൻ പ്രകടനമാണ് ഫ്രാൻസ് യുവതാരം നടത്തിയിരുന്നത്. ഫ്രാൻസ് ലോക കിരീടം നേടുമ്പോൾ അതിൽ നിർണായക പങ്ക് വഹിക്കാൻ താരത്തിന് സാധിച്ചു. 23 വയസ്സുകാരനായ ഫ്രഞ്ച് സൂപ്പർ താരം ഇതുവരെ 7 ഗോളുകളാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. താരത്തിന്റെ ഈ ഫോം തുടർന്നുപോയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമൻ ഇതിഹാസം മിറോക്ലാവ് ക്ലോസെയുടെ റെക്കോർഡ് താരം നിഷ്പ്രയാസം മറികടക്കും.
2002,2006,2010,2014 എന്നീ ലോകകപ്പിൽ കളിച്ചിട്ടുള്ള ജർമൻ ഇതിഹാസം 16 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് 15 ഗോളുകളുമായി ബ്രസീൽ ഇതിഹാസം മുതൽ 2006 വരെയുള്ള ലോകകപ്പുകളിൽ ആണ് താരം കളിച്ചിട്ടുള്ളത്. ജർമ്മൻ സൂപ്പർ താരം തോമസ് മുള്ളറാണ് നിലവിൽ ലോകകപ്പ് കളിക്കുന്നവരുടെ പട്ടികയിൽ മുന്നിൽ. 10 ഗോളുകളാണ് 17 മത്സരങ്ങളിൽ നിന്നും താരം സ്വന്തമാക്കിയിട്ടുള്ളത്. തൊട്ടു പിന്നാലെ ഉള്ളത് മെസ്സിയും റൊണാൾഡോയും ആണ്. 8 ഗോളുകൾ വീതമാണ് ഇരുവരും നേടിയിട്ടുള്ളത്.
ഒരു ഗോൾ കൂടെ നേടിയാൽ ഇരുവരുടെയും കൂടെ എത്താം. ഇനിയും മൂന്ന് ലോകകപ്പുകളിൽ കളിക്കാൻ ഇപ്പോഴത്തെ പ്രായം വെച്ച് നോക്കിയാൽ ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിക്കും. ഇതുവരെ 61 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളാണ് ഫ്രഞ്ച് ടീമിന് വേണ്ടി താരം നേടിയിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുടെ താരമായ യുവതാരം ക്ലബ്ബിനുവേണ്ടി 128 കളികളിൽ നിന്ന് 118 ഗോളുകളും നേടിയിട്ടുണ്ട്.