എന്തുകൊണ്ടാണ് സഞ്ചുവിനെ കളിപ്പിക്കാതിരുന്നത് ? കാരണം പറഞ്ഞ് ശിഖാര്‍ ധവാന്‍

ezgif 1 d2831269de

ഓക്ക്‌ലൻഡിൽ വെള്ളിയാഴ്ച നടന്ന ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും, സഞ്ജു സാംസണെ രണ്ടാം മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. ഇതിനെ തുടര്‍ന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനെയും മുഖ്യപരിശീലകൻ വിവിഎസ് ലക്ഷ്മണനെയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. മത്സരം മഴ കാരണം ഉപേക്ഷിച്ചു.

ഓക്‌ലൻഡ് ഏകദിനത്തിൽ സാംസൺ 38 പന്തിൽ 36 റൺസ് സഞ്ചു നേടിയപ്പോൾ ശ്രേയസ് അയ്യർക്കൊപ്പം 96 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. മഴ മൂലം ഉപേക്ഷിച്ച രണ്ടാം മത്സരത്തിനു ശേഷം എന്തുകൊണ്ടാണ് സഞ്ചു സാംസണെ കളിപ്പിക്കാത്തതും മാറ്റങ്ങളുടെ കാരണവും ധവാൻ വെളിപ്പെടുത്തി.

“ആറാമത്തെ ബൗളർ വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അതിനാൽ സഞ്ജു സാംസണെ ഒഴിവാക്കി, ഹൂഡ വന്നു. ചാഹറിന് പന്ത് നന്നായി സ്വിംഗ് ചെയ്യാൻ കഴിയുന്നതിനാലാണ് തിരഞ്ഞെടുത്തത്. ഞങ്ങളുടെ കുറച്ച് താരങ്ങള്‍ റെസ്റ്റിലാണ്, പക്ഷേ ഈ ടീം ഇപ്പോഴും ശക്തമാണ്, ഇത് ഞങ്ങളുടെ ടീമിന്റെ ആഴം കാണിക്കുന്നു, ” ധവന്‍ വിശദീകരിച്ചു.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പ്ലാനില്‍ മാറ്റമില്ലെങ്കില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരവും സഞ്ചു സാംസണിന് നഷ്ടമാകും.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top