എംമ്പാപ്പയെ ആര് പിടിച്ചു നിര്‍ത്തും ? ഓരോ ദിവസവും ഓരോ റെക്കോഡുകളാണ് തിരുത്തിയെഴുത്തപ്പെടുന്നത്.

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എംമ്പാപ്പയുടെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗോളുകള്‍ കൂടാതെ ഒരു അസിസ്റ്റും നേടിയ എംമ്പാപ്പേ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി.

മത്സരത്തിലെ ഗോളുകളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ സാക്ഷാല്‍ റൊണാള്‍ഡോയെ മറികടന്ന് മെസ്സിക്കൊപ്പമെത്തി. കഴിഞ്ഞ ലോകകപ്പില്‍ 4 ഗോളുകള്‍ നേടിയ എംമ്പാപ്പേ, ഈ സീസണില്‍ ഇതുവരെ 5 ഗോളുകളായി.

ഇതാദ്യമായാണ് ഒരു ഫ്രഞ്ച് താരം രണ്ട് ലോകകപ്പുകളില്‍ 4 ഗോളുകള്‍ നേടുന്നത്. 23 കാരനായ എംബപ്പെ 24 വയസ്സ് ആവുന്നതിനു മുമ്പ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുക എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഫുട്‌ബോൾ രാജാവ് സാക്ഷാൽ പെലെയെ ആണ് ഈ നേട്ടത്തിൽ താരം മറികടന്നത്

Previous articleഇടം കയ്യിൽ ബാറ്റ് ചെയ്ത് റൂട്ട്, പാക്കിസ്ഥാനെ പരിഹസിച്ചതാണോ എന്ന് സോഷ്യൽ മീഡിയ.
Next articleബംഗ്ലാദേശിനോട് പരാജയപ്പെട്ടതോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ.