ഇടം കയ്യിൽ ബാറ്റ് ചെയ്ത് റൂട്ട്, പാക്കിസ്ഥാനെ പരിഹസിച്ചതാണോ എന്ന് സോഷ്യൽ മീഡിയ.

ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് താരം ജോ റൂട്ട് ബാറ്റ് ചെയ്യുന്ന രീതി ആണ് സാമൂഹ്യ മാധ്യമങ്ങൾ വൈറലാകുന്നത്. പാക്കിസ്ഥാൻ താരം സാഹിദ് മഹമൂദിന്റെ ഓവറിൽ ആയിരുന്നു സംഭവം.

വലംകയ്യനായ റൂട്ട് ബാറ്റ് ഇടം കയ്യിൽ ചെയ്യുകയായിരുന്നു. ആദ്യ പന്തിൽ തന്നെ താരം പുറത്താകേണ്ടത് ആയിരുന്നു. സ്വീപ്പ് ഷോട്ട് കളിച്ച താരം തലനാഴിരക്കാണ് രക്ഷപ്പെട്ടത്.

താരത്തിൻ്റെ ബാറ്റിംഗ് കണ്ട് സൗത്താഫ്രിക്കൻ സ്പിന്നർ ഷംസി പ്രശംസയുമായി രംഗത്തെത്തി.”സ്വീപ്പ് ഷോട്ട് കളിക്കാൻ വലം കയ്യിൽ കളിക്കുമ്പോൾ പോലും എനിക്ക് അറിയില്ല. അതേസമയം റൂട്ട് അവിടെ ഇടം കയ്യിൽ നന്നായി കളിക്കുന്നു.”- ഷംസി പറഞ്ഞു.

ഇംഗ്ലണ്ടിനു വേണ്ടി റൂട്ട് 69 പന്തിൽ 73 റൺസ് നേടി. ഹാരി ബ്രൂക്കും അർദ്ധ സെഞ്ച്വറി നേടി. 87 പന്തിൽ 65 റൺസ് ആണ് താരം നേടിയത്. എന്തായാലും താരത്തിന്റെ ഈ കളി സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.