കഴിഞ്ഞ സീസണിൽ പി എസ് ജി അത്രമാത്രം ഭയങ്കരം ആയിരുന്നില്ലെന്ന അഭിപ്രായമായി ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെ രംഗത്ത്. അർജൻ്റീനൻ പരിശീലകനായ മൗറീസിയോ പൊച്ചറ്റീനോയുടെ കീഴിലായിരുന്നു കഴിഞ്ഞ സീസണിൽ പി എസ് ജി കളിച്ചത്. ബി. എഫ്.എം. ടി.വിയോട് സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ തോറ്റ് പ്രീക്വാർട്ടറിൽ തന്നെ ഫ്രഞ്ച് പട പുറത്തായിരുന്നു. ഫ്രഞ്ച് ലീഗ് കിരീടം നേടിയെങ്കിലും ടീമിൻ്റെ പ്രധാനലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആയിരുന്നു. ലയണൽ മെസ്സി അടക്കം മികച്ച കളിക്കാർ കഴിഞ്ഞ സീസണിൽ ടീമിലെത്തിയെങ്കിലും അവരെ കൊണ്ടൊന്നും ചാമ്പ്യൻസ് ലീഗ് എടുക്കുന്നതിന് പി എസ് ജിയെ സഹായിക്കാൻ സാധിച്ചില്ല.
മുഖ്യ പരിശീലകനായ പൊച്ചറ്റീനോയുടെ ഭാവി അവതാളത്തിലാണ്. മികച്ച കളിക്കാർ കയ്യിൽ ഉണ്ടായിരുന്നിട്ടും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിൻ്റെ സ്ഥാനം നഷ്ടമാകാൻ സാധ്യത കൂടുതലാണ്. അടുത്ത സീസണിൽ ചാംപ്യൻസ് ലീഗ് കിരീടം നേടുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംബാപ്പേ വെളിപ്പെടുത്തി.
“കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ അത്ര ഭയങ്കരരായിരുന്നില്ല. ഫ്രാന്‍സിലെ ശക്തികളാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷമായി അത് ഞങ്ങള്‍ ചെയ്തിട്ടില്ല,യുവേഫാ ചാംപ്യന്‍സ് ലീഗാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് വ്യക്തവും പ്രഖ്യാപിതവുമായ ലക്ഷ്യം. ചാംപ്യന്‍സ് ലീഗുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷണങ്ങള്‍ പട്ടികപ്പെടുത്തേണ്ടതില്ല. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്.”- എംബാപ്പെ പറഞ്ഞു.