ഒട്ടും ജാഡയില്ലാതെ സഞ്ചു സാംസണ്‍. ❛ഓട്ടോഗ്രാഫ് മുതല്‍ സെല്‍ഫി❜ വരെ. അയര്‍ലണ്ടില്‍ ഏറ്റവും ❛പ്രിയന്‍❜ ഈ മലയാളി താരം

സഞ്ജു സാംസൺ ദേശീയ ടീമിൽ സ്ഥിരം താരമല്ലെങ്കിലും നിരവധി ആരാധകരാണ് മലയാളി താരത്തിനുള്ളത്. അയർലൻഡിനെതിരായ ആദ്യ T20 മത്സരത്തില്‍ സഞ്ചുവിനെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലാ. കളിക്കാര്‍ക്കായി ഡ്രിങ്ക്സും മറ്റും എത്തിക്കുന്നതായിരുന്നു അന്നത്തെ ദൗത്യം. അതിനിടയില്‍ ആരാധകരുടെ ആവശ്യങ്ങളും സഞ്ചു സാംസണ്‍ നിറവേറ്റാന്‍ മറന്നില്ലാ.

ജനപ്രിയ താരമാണ് സഞ്ചു എന്ന് തെളിയിക്കുന്നതാണ് ആരാധകന്‍ പങ്കു വച്ച വീഡിയോ. സൈഡ്ലൈനില്‍ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഓട്ടോഗ്രാഫുകൾ മുതൽ സെൽഫികൾ വരെ സഞ്ചു സാംസണ്‍ നടത്തി. ഇന്ത്യന്‍ താരം എന്ന ഭാവമില്ലാതെ പുഞ്ചിരിയുമായാണ് സഞ്ചു ഓരോ ആരാധകരുടേയും ആവശ്യങ്ങള്‍ നടത്തികൊടുത്തത്.

FWUHQK7aMAEjW4h

ഇഷാൻ കിഷനും ദിനേശ് കാർത്തിക്കും ഇതിനകം പ്ലേയിങ്ങ് ഇലവനില്‍ സ്ഥിര താരമായതിനാല്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ടി20യിൽ സാംസണിന് അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന പുരുഷ ടി 20 ലോകകപ്പിലേക്കുള്ള പരീക്ഷണങ്ങളാണ് ഈ പരമ്പര. അതിനാല്‍ രണ്ടാം ടി20യിൽ കൂടുതൽ കളിക്കാരെ പരീക്ഷിക്കും എന്നാണ് കരുതുന്നത്.

FWUHQbaakAEXKTQ 1

കാലിലെ പരിക്കിനെ ബാറ്റിംഗ് ഓപ്പൺ ചെയ്യാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദ് സുഖം പ്രാപിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കും നിർബന്ധിത മാറ്റം വരുത്തേണ്ടി വരും. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ചു ഓപ്പണ്‍ ചെയ്യാന്‍ എത്തും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ടി20 ലോകകപ്പിന് മുമ്പുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമാണ് സഞ്ചു സാംസണ് ലഭിക്കുക.